ചന്ദ്രയാന്‍–3ന്റെ കുതിച്ചുയർന്നത്തോടെ രാജ്യത്തിന്റെ യശസ്സും വാനോളം ഉയർന്നിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ഇപ്പോൾ അഭിമാന മുഹൂർത്തത്തിൽ ആണ്. റോക്കറ്റ് കുതിച്ചുപൊങ്ങുന്ന വിഡിയോകള്‍ വാട്സാപ്പ് സ്റ്റാറ്റസുകളും ഫേസ്ബുക് സ്റ്റോറികളും ഭരിച്ച ദിനമാണ് കഴിഞ്ഞുപോയത്. ഇപ്പോഴിതാ വിമാനത്തിലിരുന്ന് ചന്ദ്രയാന്‍–3ന്റെ കുതിപ്പ് ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ധാക്കയില്‍ നിന്ന് ചെന്നൈയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് ഒരു യാത്രക്കാരന്‍ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് എല്‍.വി.എം–3 റോക്കറ്റാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. ഓഗസ്റ്റ് 23 നു വൈകീട്ട് 5.47ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ഈമാസം 31 വരെ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും.
When #aviation meets #astronomy!
A passenger aboard @IndiGo6E 's #Chennai- #Dhaka flight has captured this beautiful liftoff of #Chandrayaan3
Video credits to the respective owner.@ISROSpaceflight @SpaceIntel101 @Vinamralongani @elonmusk @ChennaiRains #ISRO pic.twitter.com/YJKQFeBh9b
— The Chennai Skies (@ChennaiFlights) July 14, 2023
അതിനിടയ്ക്ക് അഞ്ചുതവണ ഭ്രമണപഥം ഉയര്‍ത്തി ഭൂമിയില്‍ നിന്ന് പരമാവധി അകലത്തിലെത്തിക്കും.ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖല വിട്ടു ജൂലൈ 31ന് പേടകം യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിനുള്ളിലേക്ക് പേടകം പ്രവേശിക്കും. പിന്നീട് ഭ്രമണപഥങ്ങള്‍ ഘട്ടം ഘട്ടമായി താഴ്ത്തും.നിലവില്‍ 23ന് വൈകീട്ട് 5.47 ആണ് സോഫ്റ്റ് ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...