Tamil Nadu: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയോഗിക്കാൻ സർക്കാർ തീരുമാനം; തമിഴ്നാട്ടിൽ വ്യാപക വിമർശനം
മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എതിർപ്പുമായി പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചും സമുദായ സംഘടനാ നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്
ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ പൂജയ്ക്ക് സ്തീകളെ നിയോഗിക്കാൻ തമിഴ്നാട് സർക്കാർ (Tamil Nadu Government) തീരുമാനം. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ (Temple) സ്ത്രീകളെ പൂജാരിമാരായി സ്ത്രീകളെ നിയോഗിക്കാനാണ് സർക്കാർ തീരുമാനം. അതേസമയം, മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിവിധ സംഘടനകൾ വിമർശനവുമായി രംഗത്തെത്തി.
സർക്കാർ പൂജാവിധികളുമായി ബന്ധപ്പെട്ട പരിശീലനം നൽകുമെന്ന് മന്ത്രി ശേഖർ ബാബു പറഞ്ഞു. ഹിന്ദുമതത്തിൽപ്പെട്ട താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ബ്രാഹ്മണേതര വിഭാഗങ്ങൾക്കും പൂജാരിമാരായി അപേക്ഷിക്കാം. അപേക്ഷകർക്ക് പരിശീലനം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ: Corona Mata Temple: യുപിയിലെ കൊറോണ മാതാ ക്ഷേത്രം അധികൃതർ പൊളിച്ചു
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ (MK Stalin) അനുമതി ലഭിച്ചശേഷം ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ശേഖർ ബാബു പറഞ്ഞു. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും പൂജാരിമാരാകാമെന്ന് മന്ത്രി വ്യക്തമാക്കി. താൽപര്യമുള്ള സ്ത്രീകൾക്കും പൂജാരിമാരാകാൻ അപേക്ഷിക്കാമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജകൾക്ക് സംസ്കൃതത്തിന് പകരം തമിഴ് ഉപയോഗിക്കാൻ നേരത്തെ തന്നെ ഡിഎംകെ സർക്കാർ തീരുമാനിച്ചിരുന്നു.
ചില ക്ഷേത്രങ്ങളിൽ പൂജകൾ തമിഴിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ ക്ഷേത്രങ്ങളിൽ പൂജ ഉടൻ തന്നെ തമിഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ പൂജാരിമാർക്കും തമിഴിൽ പൂജ നടത്താൻ പരിശീലനം നൽകി വരികയാണ്. തമിഴിൽ പൂജ നടത്തുന്ന പൂജാരിമാരുടെ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കും. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ തമിഴ്നാട്ടിൽ 36441 ക്ഷേത്രങ്ങളാണുള്ളത്.
ഡിഎംകെ (DMK) അധികാരത്തിൽ എത്തിയാൽ ബ്രാഹ്മണർ അല്ലാത്തവരെയും നൂറ് ദിവസത്തിനകം ശാന്തിക്കാരായി നിയമിക്കുമെന്ന് ഡിഎംകെ വാഗ്ദാനം നൽകിയിരുന്നു. 2006ൽ ബ്രാഹ്മണരല്ലാത്തവരെ പൂജാരിമാരായി നിയമിക്കുന്നതിനുള്ള നടപടികൾ കരുണാനിധി സർക്കാർ തുടങ്ങിയിരുന്നു. അധികാരത്തിൽ എത്തിയാൽ നൂറ് ദിവസത്തിനകം ഇത് നടപ്പാക്കുമെന്നായിരുന്നു ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എതിർപ്പുമായി പല സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചും സമുദായ സംഘടനാ നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.