Tamilnadu Assembly Elections 2021: സൈക്കിളിൽ വോട്ട് ചെയ്യാനെത്തി തമിഴ് നടൻ വിജയ്
ചൊവ്വാഴ്ച്ച ചെന്നൈയിലെ നീലങ്കരയിലുള്ള പോളിങ് ബൂത്തിലേക്കാണ് വിജയ് സൈക്കിൾ ചവിട്ടി എത്തിയത്
Chennai: തമിഴ് നാട് നിയമസഭ തെരഞ്ഞെടുപ്പിന് (Tamilnadu Assembly Elections) തമിഴ് നടൻ വിജയ് സൈക്കിളിൽ എത്തി വോട്ട് ചെയ്‌തു. ചൊവ്വാഴ്ച്ച ചെന്നൈയിലെ നീലങ്കരയിലുള്ള പോളിങ് ബൂത്തിലേക്കാണ് വിജയ് സൈക്കിൾ ചവിട്ടി എത്തിയത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന് ശേഷം വൻ ജനശ്രദ്ധയാണ് ആകർഷിച്ചിരിക്കുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നതിന് ശേഷം ഇതിന്റെ കാരണത്തെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടായെങ്കിലും എന്താണ് കാരണമെന്ന് നടൻ ഇനിയും വ്യക്തമാക്കിയിട്ടില്ല.വർധിച്ച് വരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൊണ്ടാണ് വോട്ട് ചെയ്യാൻ വിജയ് (Vijay) സൈക്കിൾ ചവിട്ടി എത്തിയതെന്നാണ് ഏറ്റവും പ്രചാരം നേടിയ വാദം. പച്ച ടി ഷർട്ടും മാസ്ക്കും ധരിച്ചാണ് വിജയ് വോട്ട് ചെയ്യാൻ എത്തിയത്. വിജയ് സൈക്കിളിൽ എത്തിയപ്പോൾ ആരാധകരും വിജയിയോടൊപ്പം എത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് തമിഴ് നാട്ടിലെ 88000 ബൂത്തുകളിൽ പോളിങ് ആരംഭിച്ചത്. തമിഴ് നാട്ടിലെ പതിനാറാം നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് (Election) ഇപ്പോൾ നടന്ന് വരുന്നത്. ഒരു ഘട്ടം മാത്രമായി ആണ് ഇത്തവണ തമിഴ് നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്.
ALSO READ: ധർമ്മജനെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു,ബൂത്തിൽ കയറാൻ പറ്റില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ
ചൊവ്വാഴ്ച്ച വൈകിട്ട് 6 മണി മുതൽ 7 മണിവരെ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ഏർപ്പെടുത്തിയിട്ടുണ്ട്. നിരവധി സിനിമ താരങ്ങൾ ഇതിനോടകം തന്നെ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.
നടൻ അജിത്തും ഭാര്യ ശാലിനിയും രാവിലെ 6.40 ന് തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത് കൂടാതെ രജനികാന്ത്, സൂര്യ, കമൽ ഹാസൻ, കാർത്തി എന്നിവരും ഇതിനോടകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...