Kerala Assembly Election 2021 : വിധി എഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, 140 മണ്ഡലങ്ങളില്‍ നിന്ന് 2,74,46,309 വോട്ടര്‍മാ‍ര്‍

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 08:54 AM IST
  • രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
  • സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും.
  • പാലക്കാടും മലപ്പുറം ജില്ലകളിലാണ് ഈ 9 മണ്ഡലങ്ങള്‍ ഉള്ളത്.
  • 140 മണ്ഡലങ്ങളില്‍ 2,74,46,306 പേരുടെ കൈകളിലാണ് മഷി പടരുക
Kerala Assembly Election 2021 : വിധി എഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്, 140 മണ്ഡലങ്ങളില്‍ നിന്ന് 2,74,46,309 വോട്ടര്‍മാ‍ര്‍

Thiruvananthapuram : ഒരു മാസം നീണ്ട് നിന്ന പോരാട്ടങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഒടുവില്‍ ഇന്ന് വിധി എഴുതാന്‍ സംസ്ഥാനം Polling Booth ലേക്ക്. 15-ാം കേരള നിയമസഭ ആര് ഭരിക്കണമെന്ന് പൊതുജനത്തിന്റെ വിധി എഴുത്ത് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്. 140 മണ്ഡലങ്ങളില്‍ 2,74,46,306 പേരുടെ കൈകളിലാണ് മഷി പടരുക. 

ഇരട്ട വോട്ട് വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ കനത്ത നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിന്‍ സജ്ജമാക്കിയിരിക്കുന്നത്. ഹൈക്കോടതിയല്‍ അറിയിച്ചത് പോലെ ഏത് വിധത്തിലും ഇരട്ട വോട്ട് തടയാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കാന്‍ നേരത്തെ തന്നെ ആരംഭിച്ചിരിക്കുകയാണ്. ഇരട്ട വോട്ടിനൊപ്പം കോവിഡ് മാനദണ്ഡങ്ങളും ഹരിത ചട്ടവും കൃത്യമായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്.

ALSO READ : ബാലറ്റ് പേപ്പറിൽ അധികാരത്തിലെത്തിയ കേരളത്തിലെ ആദ്യ മന്ത്രിസഭയും,ആയുസില്ലാതായ നയങ്ങളും

40,771 പോളിങ് ബുത്താണ് കേരളത്തിലുള്ളത്. കഴിഞ്ഞ തവണത്തെക്കാള്‍ 15,000 പുതിയ ബൂത്തികളാണ് സംസ്ഥനത്ത് ഇത്തവണയുള്ളത്. കൂടാതെ കോവിഡിന്റെ സാഹചര്യത്തില്‍ ഒരു ബൂത്തില്‍ ഏറ്റവും കൂടുതല്‍ 1,000 പേര്‍ക്ക് മാത്രമാണ് നില്‍ക്കാന്‍ സാധിക്കുക. 

കോവിഡ് മുന്‍കണ്ട് പ്രസൈഡിങ് ഓഫീസര്‍ക്കും മറ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടിങ് മെഷിനും മറ്റ് സാമഗ്രികള്‍ക്കൊപ്പം മാസ്കും സാനിറ്റൈസറും പിപിഇ കിറ്റും നല്‍കിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തന്നെ ഓരോ സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക് പോളിങ് സംഘടിപ്പിച്ച് മെഷിന്റെ പ്രവര്‍ത്തനം വിലയിരുത്തും.

ALSO READ : Kerala Assembly Election2021:പരസ്യ പ്രചാരണം തീർന്നു, ഇനി നിശബ്ദം വോട്ട് ചോദിക്കാം

തുടര്‍ന്ന്  രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് നക്സല്‍ ഭീക്ഷിണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറോടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കും. പാലക്കാടും മലപ്പുറം ജില്ലകളിലാണ് ഈ 9 മണ്ഡലങ്ങള്‍ ഉള്ളത്.

ALSO READ ; Kerala Assembly Election 2021: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 59,000 സുരക്ഷ സേനയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇരട്ട വോട്ട് തടയുന്നതിന് ഇടുക്കി അതിര്‍ത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. കേരളത്തിനോടൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ആസമില്‍ അവസാനഘട്ട വോട്ടെടുപ്പും പശ്ചിമ ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പമാണ് ഇന്ന് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News