Tamilnadu Heavy Rain : വെല്ലൂരിൽ വീടിടിഞ്ഞ് വീണ് 4 കുട്ടികളടക്കം 9 പേർ മരിച്ചു
വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇത് കൂടാതെ 9 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
Vellore : തമിഴ്നാട് വെല്ലൂരിൽ വീടിടിഞ്ഞ് വീണ് നാല് കുട്ടികൾ ഉൾപ്പടെ 9 പേർ മരണമടഞ്ഞു (Death). കനത്ത മഴയെ (Heavy Rain) തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണതാണ് മരണത്തിന് കാരണം. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. ഇത് കൂടാതെ 9 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ പരിക്കേറ്റവരെ നിലവിൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമ്പെറ്റ് നദിയുടെ തീരത്ത് താമസിക്കുന്നവർ കനത്ത മഴയുണ്ടാകുന്ന അവസരത്തിൽ അയൽവാസിയുടെ കോൺക്രീറ്റ് വീട്ടിലാണ് കഴിയുന്നത്. വ്യാഴാഴ്ച രാത്രിയിലും നിരവധി പേർ ഈ വീട്ടിൽ താമസിച്ചിരുന്നതായി ആണ് റിപ്പോർട്ട്.
ALSO READ: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത
മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിൽ ചെന്നൈയിൽ വെള്ളപൊക്കം ഉണ്ടായിരുന്നു. നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: Idukki Cheruthoni Dam| ചെറുതോണി ഡാം വീണ്ടും തുറന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദ്ദേശം
ബംഗാൾ ഉൾക്കടലിൽ (Bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി (well marked depression) ഇന്ന് കര തൊടും. വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ഇത് ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണ്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ് (Heavy Rain) നിർദ്ദേശിച്ചിരിക്കുന്നത്.
കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ കനത്ത മഴ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്.
കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറിൽ മഴ ശക്തമാകാമെന്നും 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റാടിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...