Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത

Rain Updates: ബംഗാൾ ഉൾക്കടലിൽ (Bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി (well marked depression) കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ.   

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 07:00 AM IST
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി കര തൊടും
  • സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്
  • ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണ്
Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത

Rain Updates: ബംഗാൾ ഉൾക്കടലിൽ (Bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി (well marked depression) കര തൊടുന്നതിന്‍റെ ജാഗ്രതയിലാണ് ദക്ഷിണേന്ത്യ. തീവ്രന്യൂനമർദ്ദം പുലർച്ചെയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഇത് ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണ്. തീവ്രന്യൂനമർദ്ദം കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതയാണ് (Heavy Rain) നിർദ്ദേശിച്ചിരിക്കുന്നത്. 

Also Read: Idukki Cheruthoni Dam| ചെറുതോണി ഡാം വീണ്ടും തുറന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദ്ദേശം

കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. അതുകൊണ്ടുതന്നെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ  യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിനിടയിൽ കനത്ത മഴ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്.  

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  വരും മണിക്കൂറിൽ മഴ ശക്തമാകാമെന്നും 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റാടിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  

Also Read: Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല

റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളയിടങ്ങളിൾ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.  കനത്ത  നഗരത്തിൽ പലയിടത്തും  കയറിയിട്ടുണ്ട്.  ആന്ധ്രയിലും മഴ കണക്കുന്നുണ്ട്.   രാത്രിയോടെ തിരുപ്പതിയിലടക്കം കനത്ത മഴ പെയ്തതിനെ തുടർന്ന് തിരുപ്പതിയിലേക്കുള്ള വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.   

തീവ്രന്യൂനമർദ്ദത്തിൻ്റെ ഫലമായി ആന്ധ്രയുടെ കിഴക്കന്‍മേഖലയിലാണ് മഴ കൂടുതൽ ശക്തമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കം തീരമേഖലയില്‍  ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Also Read: Lunar Eclipse 2021: ഇന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം, ഈ 3 രാശിക്കാർ ശ്രദ്ധിക്കണം

തിരുപ്പതിയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. അതുപോലേ തിരുമല മലയടിവാരത്തെ ക്ഷേത്രങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News