ചെന്നൈ: തഞ്ചാവൂരിൽ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് കുട്ടികളടക്കം 12 പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്റെ ഭാ​ഗമായി നടന്ന രഥ ഘോഷയാത്രയ്ക്കിടെയാണ് ദാരുണമായ സംഭവമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചതോടെയാണ് മരണസംഖ്യ 12 ആയത്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്രത്തിന്റെ നടവഴിയിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അപകടമുണ്ടാകുകയായിരുന്നു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രഥഘോഷയാത്രയ്ക്ക് അഗ്നിരക്ഷാസേനയുടെയോ പോലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.  



Also Read: Loudspeaker Controversy: ആരാധനാലയങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍



അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്തരവിട്ടു. ഇന്ന് രാവിലെ 11.30ഓടെ മുഖ്യമന്ത്രി അപകടസ്ഥലം സന്ദർശിക്കുകയും ദുരിതബാധിതരെ കാണുകയും ചെയ്യും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.