വിശാഖപട്ടണം: ദിവാകർ റെഡ്ഡിക്ക്. വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച വിമാനകമ്പനി ജീവനക്കാരോട് മോശമായി പെരുമാറിയ ടി​ഡി​പി എം​പി ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് ഇൻഡിഗോ അടക്കമുള്ള ആറു വിമാനകമ്പനികളുടെ യാത്രാവിലക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ വിലക്കേര്‍പ്പെടുത്തിയ എ​യ​ർ ഇ​ന്ത്യ​യ്ക്കും ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സിനും പുറമെ സ്‌പെയ്‌സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എന്നീ കമ്പനികള്‍കൂടി റെഡ്ഡിക്ക് യാത്രാവിലക്കേര്‍പ്പെടുത്തി.


വിശാഖപട്ടണം വിമാനത്താവളത്തിലാണ് യാത്രാവിലക്കിന് വഴിവെച്ച സംഭവം നടന്നത്. രാവിലെ 8.10നുള്ള ഹൈദരാബാദ് വിമാനത്തിൽ പോകേണ്ട എം.പി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തത് വിമാനം പുറപ്പെടുന്നതിന് 28 മിനിറ്റ് മുൻപാണ്. 


ആഭ്യന്തര യാത്രക്ക് 45 മിനിറ്റ് മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. വൈകിയെത്തിയ എം.പിയോട് ബോർഡിങ് പൂർത്തിയായെന്ന് ജീവനക്കാരൻ അറിയിച്ചതോടെ വാക്കേറ്റമായി. ഇ​തോ​ടെ ദി​വാ​ക​ർ റെ​ഡ്ഡി ത​ന്നോ​ട് മോ​ശ​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നും ജീ​വ​ന​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ, ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും പ്രി​ന്‍റ​റും ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. 


നേരത്തെ ശിവസേന എംപി. രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഏതാനും നാള്‍ യാത്രാവിലക്ക് നേരിട്ടിരുന്നു.