Newdelhi: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുടെ ജന്മദിനമാണ് അധ്യാപകദിനമെന്ന് പറഞ്ഞാൽ ചിലപ്പോൾ പലർക്കും അത് മനസ്സിലായെന്ന് വരില്ല. സർവ്വേപ്പിള്ളി രാധാകൃഷ്ണൻ അല്ലെങ്കിൽ എസ്.രാധാകൃഷ്ണൻറെ ജന്മദിനമാണിത്. സെപ്റ്റംബർ-5 1888-ലാണ് അദ്ദേഹം ജനിച്ചത്. മദ്രാസിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണൻ ധാരാളമായി എഴുതുമായിരുന്നു. രണ്ട് സർവ്വകലാശാലകളിൽ വൈസ് ചാൻസലറും, ഒാക്സ്ഫോർഡ് സർവ്വകലാശാലയിൽ അധ്യാപകനും ആയിരുന്നയാളായിരുന്നു അദ്ദേഹം.


Also Read: BJP Vs TMC: അരലക്ഷം വോട്ടിന് മമതയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ രാഷ്ട്രീയം വിടും, തിരിച്ചടിച്ച്‌ സുവേന്ദു അധികാരി 


മദ്രാസിലെ തിരുത്താണിയിലായിരുന്നു അദ്ദേഹത്തിൻറെ പ്രൈമറി ബോർഡ് വിദ്യാഭ്യാസ ആരംഭം. വളരെ ദരിദ്രമായിരുന്നു അദ്ദേഹത്തിൻറെ കുടുംബപശ്ചാത്തലം പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ അദ്ദേഹത്തിന് ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി.


ALSO READ: Covid Vaccine Interval : കോവിഡ് വാക്സിൻ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ


ഉപരാഷ്ട്രപതിയായി 1952-ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.