മാതാ പിതാ ​ഗുരു ദൈവം എന്ന് ചൊല്ലി പഠിച്ച ഓരോരുത്തർക്കും അധ്യാപകർ ദൈവതുല്യരാണ്. സെപ്റ്റംബർ 5, ജീവിതത്തിൽ കൈപിടിച്ച് ഉയർത്തിയ, തെറ്റും ശരിയും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകർക്കായി ഒരു ദിനം.  ആ​ഗോള തലത്തിൽ ഒക്ടോബർ അഞ്ചിനാണെങ്കിലും ഇന്ത്യയിൽ അധ്യാപക ദിനം ആചരിക്കുന്നത് സെപ്റ്റംബർ അഞ്ചിനാണ്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രപതിയായതിന് ശേഷം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും സുഹ‍ൃത്തുക്കളും ഒരിക്കൽ അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അതിന് വിസമ്മതിക്കുകയും പകരം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നിർണായക പങ്കു വഹിക്കുന്ന അധ്യാപകരെ ഓർക്കുന്നതിനായ് ആ ദിനം മാറ്റിയാൽ അത് തന്നെ കൂടുതൽ സന്തോഷവാനാക്കുമെന്നും പറഞ്ഞു. അതിന് ശേഷം 1962 മുതലാണ് അദ്ദേഹത്തിൻ്റെ ജന്മദിനം അധ്യാപക ദിനമായി ആചരിച്ച് തുടങ്ങിയത്. 


Read Also: മലപ്പുറത്ത് വീടിന് തീപിടിച്ചു; 5 പേർക്ക് പൊള്ളലേറ്റു, 3 പേർ ​ഗുരുതരാവസ്ഥയിൽ



ഡോ. എസ് രാധാകൃഷ്ണന്റെ ജീവിതം


1888 സെപ്റ്റംബർ 15ന് ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ചു. തത്ത്വചിന്തകൻ, രാഷ്ട്രതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 


ഇന്ത്യയുടെ രാഷ്ട്രപതി ആകുന്നതിന് മുമ്പ് സോവിയറ്റ് യൂണിയനിലെ ഇന്ത്യയുടെ രണ്ടാമത്തെ അംബാസി‍ഡറായിരുന്നു അദ്ദേഹം(1949-1952). 


അധ്യാപകർ രാജ്യത്തെ മികച്ച മനസ്സുകളായിരിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 1954ൽ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആചരിച്ചു. 


സാഹിത്യത്തിന് 16 തവണ, സമാധാനത്തിന് 11 എന്നിങ്ങനെ 27 പ്രാവശ്യം നൊബേൽ സമ്മാനത്തിന്  നാമനിർദ്ദേശം ചെയ്യപ്പെട്ടു.


ടെബിൾടൺ പ്രൈസ്, ഓർഡർ ഓഫ് മെറിറ്റ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഫിലോസഫി, ദ ഫിലോസ‌ഫി ഓഫ് ദ ഉപനിഷത്ത്സ്, ഈസ്റ്റേൺ റിലീജിയൻസ് ആന്റ് വെസ്റ്റേൺ തോട്ട്സ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു.


1975 ഏപ്രിൽ 17ന് ചെന്നെയിൽ  അന്തരിച്ചു.


അധ്യാപക ദിന സന്ദേശങ്ങൾ


നിങ്ങളുടെ മാർ‌​ഗ നിർദ്ദേശമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം. ഹാപ്പി ടീച്ചേഴ്സ് ഡേ.


മാതാപിതാക്കൾ ഞങ്ങൾക്ക് ജീവൻ തന്നു. എന്നാൽ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് നിങ്ങളാണ്. ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.


പുസ്തകത്തിൽ നിന്ന് മാത്രമല്ല, ഹ‍‍‍ൃദയത്തിൽ നിന്നുള്ള അധ്യാപനത്തിന് നന്ദി.


പഠനത്തെ ആസ്വദിക്കാനും ആനന്ദകരമാക്കാനും പഠിപ്പിച്ച ​ഗുരുവിന് ഹ‍ൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.


ശരിയേതാണെന്നും തെറ്റേതാണെന്നും ചൂണ്ടി കാണിച്ച് എന്നെ ശരിയായ ദിശയിൽ നയിച്ചതിനും സ്വപ്നം കാണാൻ പഠിപ്പിച്ചതിനും നന്ദി.


മഹത്‌വചനങ്ങള്‍


 


ഒരു വിദ്യാർത്ഥിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പാഠപുസ്തകം ഒരു നല്ല അധ്യാപകനാണ് - മഹാത്മാ ​ഗാന്ധി
 
എനിക്ക് ജന്മം നൽകിയതിന് എന്റെ പിതാവിനോടും എനിക്ക് ജീവിതം നൽകിയതിന് എന്റെ ​ഗുരുവിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു-അലക്സാണ്ടർ ചക്രവർത്തി


ഓരോ അധ്യാപകരും ഓരോ നിർമാണശിലയാകണം - ഡോ. എസ് രാധാകൃഷ്ണൻ


കുട്ടികളുടെ തലച്ചോറിലേക്ക് വിജ്ഞാനം അടിച്ചുകയറ്റുന്നതല്ല അധ്യാപനം - പ്ലാറ്റോ


സർ​ഗാത്മ സന്തോഷത്തിന്റെ വാഹകരായി പഠിതാക്കളെ മാറ്റി എടുക്കുന്നവരാണ് അധ്യാപകർ - രവീന്ദ്രനാഥ ടാ​ഗോർ


വളരുന്ന തലമുറയെ അഭ്യസിപ്പിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായ രാജ്യസേവനം വേറൊന്നില്ല - സിസറോ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.