വിശാഖപട്ടണം: മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ അദ്ധ്യാപകർ എത്തും.  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകർക്ക് ലഭിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Lock down നിടയിൽ മദ്യശാലകൾ തുറന്നപ്പോൾ കണ്ടത് ജനസാഗരമാണ്.  ഇവരാരും സാമൂഹിക അകലം പാലിച്ചല്ല ക്യൂവിൽ നിന്നതും.  ഈ പശ്ചാത്തലത്തിലാണ് മദ്യശാലകൾക്ക് മുമ്പിൽ പൊലീസുകാർക്കൊപ്പം അദ്ധ്യാപകരെയും ആളുകളെ lock down നിർദേശങ്ങൾ പാലിപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ചത്.  


Also read: ലോക്ക്ഡൗണ്‍: 1,600 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് കര്‍ണാടക സർക്കാർ


ജില്ലയിലെ 311 ബാറുകളിൽ 272 എണ്ണം തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഭാസ്കർ റാവു അറിയിച്ചു.  കൂടാതെ അധികമായുള്ള ജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് അദ്ധ്യാപകരെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  


ഇതിനിടയിൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി അദ്ധ്യാപകരാണ് രംഗത്തെത്തിയിരിക്കുന്നത്.  സർക്കാർ ഏൽപ്പിക്കുന്ന എന്ത് ജോലിയും ചെയ്യാൻ ഞങ്ങൾക്ക് ഒരു മടിയും ഇല്ലായെന്നും ഇതൊരു നാണംകെട്ട പണിയാണെന്നും അവർ പ്രതികരിക്കുകയും ചെയ്തു.