Viral News: പല സംസ്ഥാനങ്ങളിലും വര്‍ഷാവസാന പരീക്ഷയുടെ സമയമാണ്... വിദ്യാര്‍ഥികള്‍ പരീക്ഷയുടെ തിരക്കിലും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറില്‍ സ്കൂളുകളില്‍ വര്‍ഷാവസാന പരീക്ഷ ആരംഭിച്ചു കഴിഞ്ഞു. അതിനിടെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായി മാറിയിരിയ്ക്കുന്നത്.      


Also Read:  Shaakuntalam: സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളത്തിലെ "യേലേലോ യേലേലോ" ലിറിക്കൽ വീഡിയോ പുറത്തിറങ്ങി


പരീക്ഷാഹാളില്‍  500 ലധികം പെൺകുട്ടികൾക്കിടയിൽ തനിച്ചായതിനെ തുടർന്ന് ഒരു വിദ്യാർത്ഥി ബോധരഹിതനായി വീണു...!!  ബീഹാറിലെ നളന്ദയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. 


Also Read: Gold at Record Rate: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന്‍ 42,880 രൂപയിലെത്തി 


ബുധനാഴ്ച ഈ വിദ്യാര്‍ഥി പരീക്ഷ എഴുതാനായി പരീക്ഷാഹാളില്‍ എത്തിയപ്പോള്‍ കണ്ടത് ആ വലിയ ഹാളില്‍ 500 ലധികം പെൺകുട്ടികളെയാണ്. ഇത്രയധികം പെണ്‍കുട്ടികൾക്കിടയിൽ തനിച്ചായതിനെ തുടർന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഈ 17 കാരന്‍ ബോധരഹിതനായി നിലത്തു വീണത്. 
 
പതിനേഴുകാരനായ മനീഷ് ശങ്കർ പ്രസാദിന്‍റെ ആരോഗ്യ നിലയാണ് പെണ്‍കുട്ടികള്‍ക്കിടെയില്‍ ഒറ്റപ്പെട്ടു പോയ അവസരത്തില്‍ മോശമായത്. സുന്ദർഗഢിലെ ബ്രില്യന്‍റ്  കോൺവെന്‍റ്  സ്‌കൂളിൽ കണക്ക് പരീക്ഷ എഴുതാൻ പോയതായിരുന്നു മനീഷ് ശങ്കർ പ്രസാദ്. 


സംഭവത്തില്‍ മനീഷ് ശങ്കർ പ്രസാദ് മാത്രമാണ് ആണ്‍കുട്ടിയായി പരീക്ഷാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ അവകാശപ്പെട്ടു. ധാരാളം പെൺകുട്ടികളെ കണ്ടപ്പോൾ അയാൾ പരിഭ്രാന്തനായി തറയിൽ വീണുവെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം, സ്‌കൂൾ അധികൃതര്‍ സഹായിച്ചെന്നും സദർ ആശുപത്രിയിൽ ചികിത്സയ്‌ക്കായി കുട്ടിയെ പ്രവേശിപ്പിച്ചെന്നും ഏതാനും മണിക്കൂറുകൾക്ക്  ശേഷം ബോധം തിരിച്ചുകിട്ടിയതായും പിതാവ് സച്ചിദാനന്ദ് പ്രസാദ് പറഞ്ഞു.  


ബീഹാറിൽ ബുധനാഴ്ച ആരംഭിച്ച ഇന്‍റർമീഡിയറ്റ് പരീക്ഷയിൽ നളന്ദ, നവാഡ, മുംഗർ, ബങ്ക, ദർഭംഗ, സമസ്തിപൂർ, അരാരിയ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ കുട്ടികള്‍ കോപ്പിയടി നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും വൈറലായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.