താക്കീതു നൽകി വ്യോമസേന; അതിർത്തിയിൽ തേജസ് വിന്യസിച്ചു!
ഇന്ത്യ-ചൈന സംഘർഷ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ പാക്കിസ്ഥാൻ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്ത് എൽസിഎ (ലൈറ്റ് കോപാക്റ്റ് എയർക്രാഫ്റ്റ്) തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യൻ വ്യോമസേന.
ന്യുഡൽഹി: ഇന്ത്യ-ചൈന സംഘർഷ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ പാക്കിസ്ഥാൻ അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്ത് എൽസിഎ (ലൈറ്റ് കോപാക്റ്റ് എയർക്രാഫ്റ്റ്) തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യൻ വ്യോമസേന.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനമാണിത്. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി പങ്കിടുന്ന ഭാഗത്തായി തേജസ് വിന്യസിച്ചത്. മാത്രമല്ല രാജ്യാതിര്‍ത്തിയുടെ പടിഞ്ഞാറ് വടക്ക് മേഖലകളില്‍ നിരീക്ഷണം കൂട്ടുന്നതിനായി എയര്‍ബേസുകളും സജ്ജീകരിച്ചിട്ടുണ്ട്.
Also read: കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസ് മലേഷ്യയിൽ ..!
കൂടാതെ വ്യോമസേനയുടെ നേതൃത്വത്തില്‍ നിരവധി പരീക്ഷണ പറക്കലുകളും പ്രദേശത്ത് അടുത്തിടെ നടത്തിയിരുന്നു. തേജസ് ഇന്ത്യൻ നിർമ്മിതമായ ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക് യുദ്ധവിമാനമാണ്. തേജസിന് മണിക്കൂറില്‍ 2200 കിലോമീറ്റർ വേഗതയില്‍ വരെ പറക്കാന്‍ കഴിയും. ഇവയുടെ പ്രധാന ദൗത്യം എന്നുപറയുന്നത് കരയിലേക്കോ, കടലിലേക്കോ, ആകാശത്തേക്കോ റോക്കറ്റുകള്‍, മിസൈലുകള്‍, ലേസര്‍ അധിഷ്ഠിത ബോംബുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതാണ്.
Also read: ഐസിഐസിഐ ബാങ്കിൽ വൻ നിക്ഷേപം നടത്തി ചൈന..!
8.5 ടണ്‍ ഭാരമുള്ള തേജസ്സിന് മൂന്ന് ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകുമെന്നത് ഒരു പ്രത്യേകതയാണ്. അതിര്‍ത്തികളിലും മറ്റിടങ്ങളിലും ഏറെ ഉപകാരപ്പെടുന്ന കൂടുതല്‍ ദൃശ്യപരിധിയുള്ള റഡാര്‍ തേജസില്‍ ക്രമീകരിച്ചിട്ടുണ്ട്. റഷ്യയുടെ മിഗ്-21, 27 പോര്‍വിമാനങ്ങള്‍ക്ക് പകരമായിട്ടാണ് തേജസ് ഇന്ത്യന്‍ സേനയില്‍ ഇടംപിടിച്ചത്.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ചെടുത്ത തദ്ദേശീയമായ യുദ്ധവിമാനങ്ങളെ പ്രധാനമന്ത്രിയും അടുത്തിടെ പ്രശംസിച്ചിരുന്നു. ഇത് സംബന്ധിച്ച പരാമർശം അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നടത്തിയത്.