മലേഷ്യ: കൊറോണയേക്കാൾ പത്ത് മടങ്ങ് ശക്തിയുള്ള വൈറസിനെ കണ്ടെത്തി. ഈ വൈറസ് കൂടുതൽ അപകടകാരിയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ഇവിടെയെത്തിയ ഒരാളിലൂടെ കൊറോണ പടർന്നുകിട്ടിയ സംഘത്തിൽ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
നേരത്തെ ചില രാജ്യങ്ങളിൽ 'D614G' എന്ന പേരിലുള്ള പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഇതേ ഗണത്തിൽപ്പെടുന്ന വൈറസിനെയാണ് ഇവിടേയും കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
Also read: ജർമ്മനിയിൽ വ്യഭിചാരശാലകൾ തുറക്കാം, പക്ഷേ സെക്സ് പാടില്ല..!
മലേഷ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 45 കേസുകളിൽ മൂന്നെണ്ണത്തിൽ 'D614G' വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുപോലെ ഫിലിപ്പീൻസിൽ നിന്നും വന്ന ഒരാളിൽ നിന്നും രോഗം പകർന്നുകിട്ടിയ സംഘത്തിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള കൊറോണ വൈറസിനേക്കാൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസിന് പത്തിരട്ടി വേഗത്തിൽ മറ്റൊരാളിലേക്ക് പടരാൻ സാധിക്കുമെന്നതാണ് ഇതിനെ കൂടുതൽ അപകടകരിയായി കണക്കാക്കുന്നതിന് കാരണം.
മലേഷ്യൻ ആരോഗ്യവകുപ്പ് മേധാവിയായ നൂർ ഹിഷാം അബ്ദുളള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ കണ്ടെത്തുന്ന വാക്സിന് ഈ വൈറസിനെ ചെറുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ ശക്തമായ രീതിയിൽ ചെറുത്ത അപൂർവ്വ രാജ്യങ്ങളിൽ ഒന്നാണ് മലേഷ്യ. ഇതുവരെ മലേഷ്യയിൽ കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് 9212 പേർക്ക് മാത്രമാണ്. ജീവഹാനി സംഭവിച്ചത് 125 പേർക്കാണ്.