Telangana Exit Poll 2023: തെലങ്കാനയിൽ വോട്ടെടുപ്പ് അവസാനിച്ചിരിയ്ക്കുകയാണ്. സംസ്ഥാനത്ത് ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബിജെപിയും തമ്മിലുള്ള ആവേശകരമായ ത്രികോണ പോരാട്ടമായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Exit Poll Results 2023: രാജസ്ഥാന്‍ ഇക്കുറി ആര്‍ക്കൊപ്പം? കോണ്‍ഗ്രസ്‌ -  BJP പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്‍റില്‍ ആര്?  
 
കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ  2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.


Also Read:  Winter Session Of Parliament: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം, 18 ബില്ലുകൾ സർക്കാർ അവതരിപ്പിക്കും 
 
മൂന്ന്  പാർട്ടിയിലേയും മുതിർന്ന നേതാക്കൾ വോട്ടർമാരെ ആകർഷിക്കാനായി ഒരു പഴുതും വിടാതുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു തെലങ്കാനയില്‍ നടത്തിയത്.  ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നീ പ്രമുഖര്‍ പ്രചാരണത്തിനായി അണിനിരന്നിരുന്നു. അതേസമയം, കോണ്‍ഗ്രസിന് വേണ്ടി  മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ബിആർഎസിനും ബിജെപിക്കുമെതിരെ പാർട്ടിയുടെ ആക്രമണത്തിന് നേതൃത്വം നൽകി. 


ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിക്ക് വേണ്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, എംഎൽസി കെ കവിത, സംസ്ഥാന മന്ത്രി കെ ടി രാമറാവു എന്നിവർ പ്രചാരണത്തിന് നേതൃത്വം നൽകി. 


സംസ്ഥാനത്ത് ആകെ 3.17 കോടി വോട്ടർമാരാണ് ഉള്ളത്. ആകെയുള്ള 119 അംഗ നിയമസഭയിലേക്ക്  ദേശീയ, പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ 109 പാർട്ടികൾക്കായി 2,290 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 
തെലങ്കാനയില്‍ ആകെയുള്ള 119 സീറ്റുകളിലേയ്ക്ക് ഒട്ടഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ TRS 88 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്‌ 19 സീറ്റുകള്‍ ആണ് നേടിയത്.  സംസ്ഥാനത്ത് ഇക്കുറി ശക്തമായ തികോണ മത്സരമായിരുന്നു നടന്നത്. എന്നാല്‍, പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ പറയുന്നത് മറ്റൊന്നാണ്...  
 
തെലങ്കാന എക്‌സിറ്റ് പോൾ 2023 


പോൾസ്‌ട്രാറ്റ് എക്‌സിറ്റ് പോൾ പ്രകാരം ബിആർഎസ് 48-58 സീറ്റുകൾ നേടും. എന്നാല്‍ ഒപ്പത്തിനൊപ്പം കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഉണ്ട്. കോൺഗ്രസ് 49-59 സീറ്റുകൾ നേടി സംസ്ഥാനത്ത്  വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. ശക്തമായ പ്രചാരണം കാഴ്ചവച്ച ബിജെപി 5-10 സീറ്റുകളും എഐഎംഐഎമ്മിന് 6-8 സീറ്റുകളും നേടും  


തെലങ്കാനയിൽ കോണ്‍ഗ്രസ് 56 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് 48 സീറ്റിലേക്ക് ഒതുങ്ങും. ബിജെപി 10 സീറ്റ് നേടുമെന്നും സർവേ ഫലം പറയുന്നു.  


ഇത്തവണ തെലങ്കാനയില്‍ 103 എംഎൽഎമാർ വീണ്ടും ജനവിധി തേടുന്നു, അവരിൽ ഭൂരിഭാഗവും ഭരണകക്ഷിയായ ബിആർഎസിൽ പെട്ടവരാണ്.  ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.