Ramappa temple: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി
വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം
ഹൈദരാബാദ്: തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തിന് യുനെസ്കോയുടെ ലോക പൈതൃക പദവി. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിൽ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ട്വീറ്റ് ചെയ്തു.
കാകാത്തിയ രാജവംശത്തിന്റെ ശിൽപകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രത്തിന്റെ നിർമാണം. അതിന്റെ മഹത്വം നേരിട്ട് മനസ്സിലാക്കുന്നതിന് എല്ലാവരും ക്ഷേത്രം സന്ദർശിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പൈതൃക പദവി നൽകാനുള്ള തീരുമാനത്തെ 17 രാജ്യങ്ങൾ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പിന്തുണയ്ക്കും മാർഗ നിർദേശങ്ങൾക്കും രാജ്യത്തിന് വേണ്ടിയും തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടിയും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്ന് കേന്ദ്ര-ടൂറിസം സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...