ഹൈദരാബാദ്: വിവിധ ലൊക്കേഷനുകളില്‍ വെച്ച്‌ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21 കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററിനെ പോലീസ് അറസ്റ്റു ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വേട്ടയനൊപ്പം ക്ലാഷിനില്ല; കങ്കുവ എത്താൻ വൈകും, പുതിയ റിലീസ് തിയതി


യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് നേരത്തെ കേസെടുത്തിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി.  രഞ്ജിതമേ, കവലയ്യ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഇദ്ദേഹമാണ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി 2019 മുതല്‍ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 


Also Read: മുൻ ശമ്പള കമ്മീഷനിൽ നിന്നും മാറ്റം; കേന്ദ്ര സർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് മെഗാ ബമ്പർ നേട്ടങ്ങൾ!


കുറ്റം ആരോപിക്കപ്പിക്കപ്പെടുന്ന അന്ന് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരമാണ് ജാനിക്കെതിരെ കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് ജാനി പ്രസിഡൻ്റായിരുന്ന തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷൻ ഇയാളെ പുറത്താക്കിയിരുന്നു.  തുടർന്ന് ഒളിവിലായിരുന്ന ഇയാളെ ഇന്ന് ബെംഗളൂരുവില്‍ സ്പെഷല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


Also Read: 5 ദിവസത്തിനുള്ളിൽ ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്; ഇവർ തൊട്ടതെല്ലാം പൊന്നാകും!


ജാനി മാസ്റ്റർ തന്നെ ദീർഘകാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയായ വനിതാ കൊറിയോഗ്രാഫറുടെ ആരോപണം. ചെന്നൈ, മുംബൈ, ഹൈദരാബാദ്, അളകാപുരി ടൗണ്‍ഷിപ്പ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും വിവരങ്ങൾ പരാതിയില്‍ അവർ വിശദമാക്കിയിട്ടുണ്ട്. യുവതിയുടെ നർസിംഗിയിലുള്ള വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. മുൻപും ജാനി മാസ്റ്ററിന് എതിരെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. ജാനി മാസ്റ്റർ തന്നെ ഉപദ്രവിച്ചു എന്നാരോപിച്ച്‌ നർത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. 2019-ല്‍ ഹൈദരാബാദ് മെഡ്ചലിലെ ഒരു പ്രാദേശിക കോടതി ജാനി മാസ്റ്ററെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.