രാജ്യത്ത് ചൂട് കൂടുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി  കാലാവസ്ഥ നിരീക്ഷണ  കേന്ദ്രം.രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വേനൽ കാലത്തിലൂടെയാണ്  കടന്ന്   പോവുന്നതെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡിയുടെ പ്രവചനപ്രകാരം വരുന്ന അഞ്ച് ദിവസത്തിനുള്ളിൽ ഉഷ്ണ തരംഗം ഉണ്ടായേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താപനില വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ വർധിച്ചേക്കും. അതിന് ശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.രാജസ്ഥാൻ,ഡൽഹി,ഹരിയാന,യുപി,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ്   താപനില വലിയ തോതിൽ വർധിക്കാൻ സാധ്യത. 

Read Also: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും


ഈ സംസ്ഥാനങ്ങളിലെ താപനില ശരാശരി 45 ഡിഗ്രിയോളം ഉയരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് രാജ്യസ്ഥലത്താന് തന്നെയാണ്. .പകൽ സമയത്ത് ഡൽഹിയിലെ  താപനില 44 ഡിഗ്രി വരെ ഉയർന്നേക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 


അതേ സമയം താപലനില  കൂടിയതോടെ  പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമത്തിനും കാരണമായേക്കും എന്നാണ് റിപ്പോർട്ടുകൾ.മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യകത വർധിക്കാനും ഇത് കാരണമായി. പെട്ടെന്നുണ്ടായ വൈദ്യുതി ഉപയോഗം  മൂലം മഹാരാഷ്ട്രയിലെ താപ വൈദ്യുതി നിലയങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ കൽക്കരി തീർന്നു പോകാൻ സാധ്യതയുണ്ടെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചത്.

Read Also: കൊറോണ പടരുന്നു; 3,000 കടന്ന് പ്രതിദിന രോഗികൾ


വൈദ്യുതി ആവശ്യം വർധിച്ചതോടെ രാജസ്ഥാനിൽ നാല് മണിക്കൂറാണ് ദിവസേന പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും വൈദ്യുതി ആവശ്യം വർധിച്ചതോടെ വ്യവസായിക പ്രവർത്തനങ്ങൾ താറുമാറായി. തുടർച്ചയായ നാലാം ദിവസും താപനില  വർധിച്ചത്  മൂലം ഒഡീഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 30 വരെ  അവധി പ്രഖ്യാപിച്ചു. 


കടുത്ത ചൂടിനെ തുടർന്ന് പശ്ചിമബംഗാളിലും മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും 122 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപ നിലയാണ് രേഖപ്പെടുത്തിയത്. അതേ സമയം കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിൽ താപനില വർധനവ് മൂലം വൈദ്യുതി മുടക്കവും ജലക്ഷാമവും രൂക്ഷമായി. 

Read Also: പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും, പാട്ട് പാടും; ഡിവൈഎഫ്ഐ മ്യൂസിക് ബാൻറ് ബംഗാളിൽ


രൂക്ഷമായ ചൂടും വൈദ്യുതി ലഭ്യതക്കുറവും മൂലം   രാജ്യത്തെ ജനജീവിതം   ജീവിതം ദുസ്സഹമായിരിക്കുകയാണ്. താപനില  വർധനവ് മൂലം പെട്ടെന്നുണ്ടായ വൈദ്യുതി ക്ഷാമവും സാധാരണ ജനത്തെ വലക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ