കൊറോണ പടരുന്നു; 3,000 കടന്ന് പ്രതിദിന രോഗികൾ

രാജ്യത്ത് ആശങ്കയായി കൊറോണ പടരുന്നു,കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേർക്കാണ്  കൊറോണ സ്ഥിരീകരിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 01:00 PM IST
  • രാജ്യത്ത് ആശങ്കയായി കൊറോണ പടരുന്നു
    കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേർക്കാണ് കൊറോണ
    രോഗമുക്തി നിരക്കിലും വർധന
 കൊറോണ പടരുന്നു;  3,000  കടന്ന് പ്രതിദിന രോഗികൾ

രാജ്യത്ത് ആശങ്കയായി കൊറോണ പടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേർക്കാണ്  കൊറോണ സ്ഥിരീകരിച്ചത്.  ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം17,801 ആയി ഉയർന്നു.  ഇന്നലെ 3,303 ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

0.71 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.രോഗമുക്തി നിരക്കിലും വർധനയുണ്ട്. 98.74 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,496 പേർ രോഗമുക്തി നേടി.ഇതുവരെ രോഗം ബാധിച്ച് മുക്തി നേടിയവരുടെ എണ്ണം 4,25,30,633 ആയി.

ഡല്‍ഹിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ശക്തമായതോടെ  കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങുകയാണ്.  കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകനയോഗത്തില്‍  കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ല എന്നും ജനങ്ങള്‍ ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

Trending News