ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ ശൈത്യം. തണുപ്പ് കൂടിയതോടെ മൂടൽമഞ്ഞാണ് ഡൽഹിയിലാകെ. വായു മലിനീകരണം കൂടി ആയതോടെ ഡൽഹി സ്വദേശികൾ ആശങ്കയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം വെള്ളിയാഴ്ച ഡൽഹിയിലെ താപനില യഥാക്രമം 20 ഡിഗ്രി സെൽഷ്യസും 9 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച പരമാവധി താപനില 19.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയിൽ നിന്നും കുറവാണിത്.


Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി



വ്യാഴാഴ്ച  കുറഞ്ഞ താപനില 8.7 ഡിഗ്രി സെൽഷ്യസായതായി ഐഎംഡി അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ മെർക്കുറിയുടെ അളവ് കുറച്ച് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.