ശ്രീനഗർ: അവന്തിപ്പോരയിൽ സ്ഫോടക വസ്തുക്കളുമായി ത്രീവവാദ സംഘത്തിലെ ഒരു കൂട്ടാളി കൂടി അറസ്റ്റിൽ. നേരത്തെ നാല് ഭീകരർ പിടിയിലായതിന് പുറമേയാണ് ഒരാളെ കൂടി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. സൈദബാദ് ഗ്രാമത്തിലെ അമീർ അഷറഫ് ഖാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും മാരകമായ ഹാന്റ് ഗ്രേനേഡും പോലീസ് പിടിച്ചെടുത്തു.‌


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ സേനയും അവന്തിപ്പോര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അഷറഫ് ഖാൻ പിടിയിലാവുന്നത്. വീടിന്റെ പരിസരത്ത് പ്ലാസ്റ്റിക് ജാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെടുത്ത ഗ്രേനേഡ് (Grenade).അതിനിടയിൽ ബാരാമുള്ളയിൽ സുരക്ഷാ സേനയും ത്രീവ്രവാദികളും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.


ALSO READ: Machine Gun ന്റെ വെടിയുണ്ടകളുമായി വിമാന യാത്രക്കാരൻ പിടിയിൽ


ഇരുവരും ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) വിഭാഗത്തിലുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. ബാരമുള്ളയിലെ വാണീം, പയീൻ ഏരിയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്  രാഷ്ട്രീയ റൈഫിൾസും,സി.ആർ.പി.എഫും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തവേയാണ്. ഭീകരർ വെടിയുതിർത്തതെന്ന് സേന വൃത്തങ്ങൾ പറയുന്നുകൊല്ലപ്പെട്ട ഭീകരിൽ ഒരാൾ ജെയ്ഷെ മുഹമ്മദിന്റെ അബ്രാർ ഇല്യാസ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പാകിസ്ഥാനി സ്വദേശിയാണ്. 


ALSO READ: കശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു, ഒരാൾ പിടിയിൽ


രണ്ടാമത്തെയാൾ ജെയ്ഷെ മുഹമ്മദിലെ തന്നെ പ്രധാന പ്രവർത്തകരിലൊരാളായ ആമിർ സിറാജാണെന്നും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളികളാണ് മരിച്ച രണ്ട് ഭീകരരും എന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം അവന്തിപ്പൊരയില്‍ (Awantipora) പോലീസും 42 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. ജയ്ഷെ ഭീകരരുടെ ഒളിത്താവളമാണ് സുരക്ഷാ സേന തകര്‍ത്തത്. 


ഇതിന് പിന്നാലെ ശ്രീനഗറിലെ ഗന്ദേര്‍ബല്‍ മേഖലയില്‍ സിആര്‍പിഎഫ് (CRPF) ജവാന്‍മാര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy