ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഒരു സൈനികൻറെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സൈനിക വാഹനത്തിന് നേരെ ഭീകരർ ആദ്യം വെടിയുതിർത്തെന്നും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനിക വാഹനത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമായിരിക്കാം ട്രക്കിന് തീപിടിക്കാൻ കാരണമായതെന്ന് സൈന്യം അറിയിച്ചു. ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് വാഹനത്തിന് നേരെ ഭീകരരുടെ കനത്ത വെടിവെപ്പ് ഉണ്ടായത്. ഗ്രനേഡുകൾ ഉപയോഗിച്ചുള്ള ആക്രമണമാകാം ട്രക്കിന് തീപിടിക്കാൻ കാരണമായതെന്നും ആർമി ഹെഡ്ക്വാർട്ടേഴ്‌സ്, നോർത്തേൺ കമാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു.


ALSO READ: നരോദ ഗാം കൂട്ടക്കൊലക്കേസ്, 68 പ്രതികളേയും വെറുതെവിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി


രാജൗരി സെക്ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിൽ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് അജ്ഞാതരായ ഭീകരർ വെടിവെച്ചത്. പ്രദേശത്തെ കനത്ത മഴയും കുറഞ്ഞ ദൂരക്കാഴ്ചയും ഭീകരർ മുതലെടുക്കുകയായിരുന്നു. ഈ പ്രദേശത്ത് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ച രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 


ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടൻ തന്നെ രാജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. അതേസമയം, അക്രമികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 


ആക്രമണമുണ്ടായ സമയത്ത് സൈനിക വാഹനത്തിൽ ആയുധങ്ങൾ കൂടാതെ ഡീസലും ഉണ്ടായിരുന്നതായാണ് വിവരം. ഇതാണ് തീ കൂടുതൽ ആളിക്കത്താൻ ഇടയാക്കിയത് എന്നും റിപ്പോർട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത്  പ്രദേശത്ത് മഴ പെയ്തിരുന്നുവെങ്കിലും ട്രക്കിന്‍റെ തീ നിയന്ത്രണ വിധേയമാക്കാനായില്ല. തുടർന്ന് പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ സഹായിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.