ജമ്മു കശ്മീർ: സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി കശ്മീർ സോൺ പോലീസ്. ശ്രീനഗറിലെ ഹർവാൻ ദർബാഗ് ധാരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിൽ പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം ഹർവാൻ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. ഭീകരനെ വളഞ്ഞപ്പോൾ, വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.


ALSO READ: VVIP Flying Protocol| ഇനിമുതൽ വി.വി.ഐ.പി ഫ്ലയിംഗ് പ്രോട്ടോകോളുകൾ മാറും- ഉടൻ നടപടി


ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ഭീകരൻ വിദേശിയാണെന്നാണ് സൂചന. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിയാനുള്ള പരിശോധനകൾ തുടരുകയാണ്. തെക്കൻ ശ്രീനഗറിലെ രംഗ്രേത്ത് മേഖലയിൽ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.