TET Certificate കാലാവധി ഇനി ജീവിതകാല മുഴുവൻ ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ
CTET Certificate ന്റെ ഏഴ് വർഷ കാലാവധിയിൽ നിന്ന് ജീവതകാല മുഴുവനാക്കി കേന്ദ്ര സർക്കാർ തീരുമാനിച്ചു. നേരത്തെ നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡുക്കേഷൻ (NCTE) കാലാവധി നീട്ടുന്നത് അംഗീകരിച്ചിരുന്നു.
New Delhi : ടീച്ചേഴ്സ് എലിജിബിൽറ്റി ടെസ്റ്റ് (TET) സർട്ടിഫിക്കേറ്റിന്റെ കാലാവധിയെ പുതുക്കുന്നതുമായി സംബന്ധിച്ച് നിർണായക തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം (Central Educational Ministry). ടെറ്റ് സർട്ടിഫിക്കേറ്റിന്റെ കാലാവധി ഇനി പുതുക്കേണ്ട. ടെറ്റ് സർട്ടിഫിക്കേറ്റിന്റെ (TET Certificate) ഏഴ് വർഷ കാലാവധിയിൽ നിന്ന് ജീവതകാല മുഴുവനാക്കി കേന്ദ്ര സർക്കാർ തീരുമാനിച്ചു. നേരത്തെ നാഷ്ണൽ കൗൺസിൽ ഫോർ ടീച്ചർ എഡുക്കേഷൻ (NCTE) കാലാവധി നീട്ടുന്നത് അംഗീകരിച്ചിരുന്നു.
ALSO READ: CBSE CTET Answer Key 2021: CBSE പരീക്ഷയുടെ Answer Key പുറത്ത് വിട്ടു; എങ്ങനെ Download ചെയ്യാം?
ടെറ്റ് സർട്ടിഫിക്കേറ്റിന്റെ കാലവധി തീർന്നവർക്ക് പുതുതായി സർട്ടിഫിക്കേറ്റ് നൽകുകയോ, പതുക്കി നൽകുയോ ചെയ്യണമോന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടായി കേന്ദ്രമന്ത്രി രമേശ് പ്രൊഖ്രിയാൽ ആവശ്യപ്പെട്ടു. 2011 മുതൽ സർട്ടിഫിക്കേറ്റിന് അർഹരായവർക്കാണ് സർക്കാരിന്റെ പുതിയ തീരുമാനം ബാധകമാകുന്നത്. ഈ തീരുമാനം വിദ്യാഭ്യാസ മേഖലയിലെ തൊഴിൽ സാധ്യത വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
ALSO READ : NTPC യിൽ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 10
അധ്യാപന മേഖലയിൽ തൊഴിൽ നേടുന്നതിന് ഇന്ത്യയിൽ ടെറ്റ് പരീക്ഷ പാസാകണമെന്ന് നിർബന്ധമാണ്. കേന്ദ്ര തലത്തിലുള്ള സി-ടെറ്റ് സംഘടിപ്പിക്കുന്നത് സിബിഎസ്ഇയാണ്. ഈ സർട്ടിഫിക്കുറ്റുകളുടെ അടിസ്ഥാത്തിൽ അധ്യാപകരായി സ്കൂളികളിലെ പ്രവേശിക്കാൻ സാധിക്കും. ടെറ്റ് പരീക്ഷ സംസ്ഥാന തലത്തിലും സംഘടിപ്പിക്കാറുണ്ട്. കേരളത്തിൽ ടെറ്റ് പരീക്ഷയാണ് കെ-ടെറ്റ്.
കേരളത്തിൽ നിലവിൽ മെയ് മാസത്തിഷൽ വിജ്ഞാപനം വന്നിരിക്കുകയാണ്. അപേക്ഷിക്കേണ്ട തിയതി മെയ് 25ന് അവസാനിക്കുകയും ചെയ്തു. എന്നാൽ പത്താം തരത്തിലേക്കുള്ള കെ-ടെറ്റിന് അപേക്ഷിക്കാൻ ജൂൺ 12 വരെ സമയം നീട്ടി അനുവദിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ പരീക്ഷ പിന്നീട് നടത്തുമെന്നാണ് വിദ്യഭ്യാസ വകുപ്പ് അറിയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...