KTET May 2021 Notification :കെടെറ്റ് പരീക്ഷയുടെ വിജ്ഞാപനമായി, മെയ് ആറ് അപേക്ഷിക്കാനുള്ള അവസാന തിയതി, പുതിയ മാറ്റങ്ങൾ ഇവയാണ്

യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ഏപ്രിൽ 28 മുതൽ സ്വീകരിച്ച് തുടങ്ങും അവസാന തിയതി മെയ് ആറാണ്. കോവിഡിന്റെ വ്യാപനം അതിശക്തമായ സാഹചര്യത്തിൽ പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 21, 2021, 01:40 PM IST
  • പരീക്ഷ തിയതി - പ്രഖ്യാപിച്ചിട്ടില്ല
  • അപേക്ഷ സമർപ്പിക്കാൻ ആരംഭിക്കുന്ന തിയതി - ഏപ്രിൽ 28
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - മെയ് 6
  • ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയതി - മെയ് 7
KTET May 2021 Notification :കെടെറ്റ് പരീക്ഷയുടെ വിജ്ഞാപനമായി, മെയ് ആറ് അപേക്ഷിക്കാനുള്ള അവസാന തിയതി, പുതിയ മാറ്റങ്ങൾ ഇവയാണ്

Thiruvananthapuram : കേരള ടീച്ചേഴ്സ് എലിജിബിൾറ്റി ടെസ്റ്റ് (KTET) വിജ്ഞാപനം പുറത്ത് വിട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് (Kerala State Education Board). LP, UP, High School വിഭാഗം അധ്യാപക നിയമനത്തിനായുള്ള യോഗ്യത പരീക്ഷയാണ് കെടെറ്റ്. കോവിഡ് രണ്ടാം തരംഗത്തിന്റെ (COVID Second Wave) സാഹചര്യത്തിൽ പരീക്ഷ തിയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രകുറിപ്പിലൂടെ അറിയിച്ചു,

യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ഏപ്രിൽ 28 മുതൽ സ്വീകരിച്ച് തുടങ്ങും അവസാന തിയതി മെയ് ആറാണ്. കോവിഡിന്റെ വ്യാപനം അതിശക്തമായ സാഹചര്യത്തിൽ പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷ നടക്കുന്നതിന് 20 ദിവസം മുമ്പ് തിയതി പ്രഖ്യാപിക്കുമെന്ന് പരീക്ഷ ഭവൻ അറിയിച്ചു.

ALSO READ : Kerala University ഐഎംകെ എംബിഎ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിലും കാഴ്ച വൈകല്യമുള്ളവർക്കും ഒഴികെ ബാക്കി വിഭാഗത്തിലുള്ളവർ 500 രൂപ വീതം പരീക്ഷ ഫീസ് അടയ്ക്കണം. പട്ടികജാതി വിഭാഗത്തിലുള്ളവർക്കും കാഴ്ച വൈകര്യമുള്ളവർക്കും 250 രൂപയാണ് പരീക്ഷ ഫീ. ഫീസ് ഓൺലൈനായി അടയ്ക്കാം സാധിക്കും.

വിജ്ഞാപനം ഒറ്റനോട്ടത്തിൽ

കെടെറ്റ് മെയ് 2021  

പ്രധാനപ്പെട്ട തിയതികൾ

പരീക്ഷ തിയതി - പ്രഖ്യാപിച്ചിട്ടില്ല
അപേക്ഷ സമർപ്പിക്കാൻ ആരംഭിക്കുന്ന തിയതി - ഏപ്രിൽ 28
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - മെയ് 6
ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയതി - മെയ് 7
ഹാൾ ടിക്കറ്റ് ലഭിക്കുന്ന തിയതി- പിന്നീട് അറയിക്കും

ALSO READ : Kerala PSC മെയ് നാല് മുതൽ ഏഴ് വരെയുള്ള പരീക്ഷകൾ മാറ്റിവെച്ചു

അപേക്ഷ ഓൺലൈനായി മാത്രമെ സമർപ്പിക്കാൻ സാധിക്കു. സർട്ടിഫിക്കേറ്റിന്റെ പകർപ്പുകൾ പരീക്ഷ ഭവനിലേക്ക് അയക്കേണ്ട ആവശ്യമില്ല

അപേക്ഷ ഫീ - പട്ടിക ജാതി വിഭാഗത്തിലും ബ്ലൈൻഡ് വിഭാഗത്തിലും ഉള്ളവർക്ക് 250 രൂപ, മറ്റുള്ളവർക്ക് 500 രൂപ. ഒന്ന് കൂടുതൽ കേറ്റഗറിയിലേക്ക് അപേക്ഷിക്കുന്നവർ ഓരോ കേറ്റഗറിക്കും 500 രൂപ വീതം നൽകണം, പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് 250 രൂപ നൽകിയാൽ മതി. 
ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ തുടങ്ങിയ ഉപയോഗിച്ച് പരീക്ഷ ഫീസ് അടയ്ക്കാം.

ALSO READ : Kerala University നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു

ഓരോ കേറ്റഗറിലേക്കുള്ള യോഗ്യതയും സിലബസും കെടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിട്ടുണ്ട്.

കെടെറ്റിന്റെ കൂടാതെ പരീക്ഷ ഭവന്റെയും എസ് സി ഇ ആർ ടി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വിവരം ലഭിക്കുന്നതാണ്.

കൂടാതെ പരീക്ഷ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടോസ് പരീക്ഷഭവൻ പുറത്തിറക്കിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News