Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്വീകാര്യമല്ല, കേന്ദ്ര സര്‍ക്കാരിനെതിരെ വിജയ്
Thalapathy Vijay on CAA: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്.
Thalapathy Vijay on CAA: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്. ജനങ്ങള്‍ക്കിടെയില്‍ ഭിന്നിപ്പുണ്ടാക്കുന്ന CAA പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
Also Read: Paytm Payments Banks Deadline: പേടിഎം സമയപരിധി, മാർച്ച് 15-ന് ശേഷം ഏതൊക്കെ സേവനങ്ങൾ ലഭ്യമാകും?
സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം വിജയ് നടത്തിയ ആദ്യ രാഷ്ട്രീയ പ്രസ്താവന കൂടിയാണിത് എന്നതിനാല്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
Aldo Read: CAA Notification Update: ഷഹീൻ ബാഗിൽ ഫ്ലാഗ് മാർച്ച്, ഉത്തര്‍ പ്രദേശില്‍ ജാഗ്രത, സോഷ്യൽ മീഡിയ മുതല്‍ റോഡ് വരെ നിരീക്ഷിച്ച് പോലീസ്
എല്ലാ പൗരന്മാരും സാമൂഹിക മത സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ പൗരത്വ ഭേദഗതി നിയമം 2019 (CAA) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. തമിഴ്‌നാട്ടിൽ ഈ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും വിജയ് തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് വിജയ് വ്യക്തമാക്കിയത്.
അടുത്തിടെ നിരവധി ആളുകള്‍ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയില്‍ അംഗത്വം നേടിയിരുന്നു. പാര്‍ട്ടിയുടെ ജനസമ്മിതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ CAAയ്ക്കെതിരെ വിജയ് നടത്തിയ പ്രസ്താവന ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
വിജയ് മാത്രമല്ല, മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും CAAയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും സാമൂഹിക അന്തരീക്ഷത്തെ ധ്രുവീകരിക്കാനും ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പ്രതിപക്ഷ നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുകയും കേന്ദ്ര സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭിപ്രയപ്പെട്ടത്. പൊതു തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ നല്ല പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം (CAA) ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് CAA നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2014 ഡിസംബര്‍ 31-ന് മുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് ഇത്. ഇത് ആരുടേയും പൗരത്വം തട്ടിയെടുക്കാനുള്ള നിയമമല്ലെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ളതാണ് എന്നും സർക്കാർ വിജ്ഞാപനത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.