വിഴുപ്പുറം വിക്രവാണ്ടിയിൽ ടിവികെയുടെ ആദ്യത്തെ സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ദളപതി വിജയ്. വേദിയിൽ നിന്നിറങ്ങിച്ചെന്ന് അമ്മയുടെയും അച്ഛന്റെയും അനു​ഗ്രഹം വാങ്ങിയതിന് ശേഷമാണ് പ്രസം​ഗം ആരംഭിച്ചത്. ഉയിർ വണക്കം ചൊല്ലി ദളപതി.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയത്തിൽ ഞാൻ കുട്ടിയായിരിക്കാം, എന്നാൽ പാമ്പിനെ കണ്ടാലും ഭയമില്ല. രാഷ്ട്രീയത്തെ ധൈര്യമായി നേരിടും. ​ഗൗരവത്തോടെയും പുഞ്ചരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. നമ്മൾ എല്ലാവരും സമൻമാർ. ഞാനും നീയും ഇല്ല, നമ്മൾ മാത്രം. രാഷ്ട്രീയം മാറണം. അല്ലെങ്കിൽ പുതിയ ലോകം അതിനെ മാറ്റിമറിക്കും.


ALSO READ: മിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം


പറയുന്നതല്ല മുഖ്യം പ്രവർത്തിക്കുന്നതാണ്. രാഷ്ട്രീയപരമായി ഔപചാരികതകൾ വേണ്ടെന്ന് വിജയ്. വേദിയിലായാലും പുറത്തായാലും എല്ലാവരും ഒന്ന്. പെരിയാറിന്റെ തത്വങ്ങൾ സ്വീകരിക്കും. എന്നാൽ ടിവികെ ദൈവ വിശ്വാസത്തിന് എതിരല്ല. പെരിയാർ വഴികാട്ടി, ഒരു കുലം ഒരു ദൈവം എന്നതാണ് ടിവികെയുടെ നയം.


ശാസ്ത്രവും ടെക്നോളജിയും മാത്രം മാറിയാൽ പോര. രാഷ്ട്രീയവും മാറണം. ടിവികെ രാഷ്ട്രീയത്തിൽ നവയു​ഗം സൃഷ്ടിക്കുമെന്ന് വിജയ്. അഴിമതി വൈറസ്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയത് ജനങ്ങൾക്കായി. നയം പ്രഖ്യാപിക്കുമ്പോൾ തന്നെ ശത്രുക്കളും ഉണ്ടായി.


ALSO READ: മാസ് എൻട്രിയുമായി ദളപതി വിജയ്; തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പുതിയ താരോദയം


അഴിമതി രാഷ്ട്രീയക്കാരാണ് ശത്രുക്കൾ. അഴിമതിക്ക് കൂട്ടുനിൽക്കുന്നവരും ശത്രുക്കൾ. ജാതിയെ എതിർക്കും വിശ്വാസത്തെയല്ല. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ടിവികെ ചിഹ്നത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്ന് വിജയ്. ഡിഎംകെയെ വിമർശിച്ച് വിജയ്. ദ്രാവിഡ മോഡലെന്ന് പറഞ്ഞ് ഡിഎംകെ വഞ്ചിക്കുകയാണെന്ന് വിജയ്. ഡിഎംകെ തമിഴ്നാട് കൊള്ളയടിക്കുന്ന കുടുംബമെന്ന് വിജയ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.