ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ 2ജി സ്പെക്ട്രം അഴിമതിക്കേസിലെ കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു തരത്തിലുള്ള ആത്മപ്രശംസയും തനിക്കാവശ്യമില്ല. യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വന്‍ ആരോപണങ്ങളില്‍ അടിത്തറയില്ലെന്ന് കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


2007-08 കാലയളവില്‍ ടെലികോം കമ്പനികള്‍ക്ക് 2 ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്നായിരുന്നു സിഐജി വിനോദ് റായി കണ്ടെത്തിയത്.


2011 നവംബര്‍ 11ന് ആരംഭിച്ച വിചാരണ 2017 ഏപ്രില്‍ 19നാണ് പൂർത്തിയായത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണു വിധി പറയാന്‍ തീരുമാനിച്ചത്. 


1.76 ലക്ഷം കോടിയുടെ ക്രമക്കേടാണു സിഎജി കണ്ടെത്തിയത്. എന്നാല്‍, നൂറ്റിഇരുപത്തിരണ്ട് 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചതില്‍ 30,984 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നാണു സിബിഐ കേസ്.