യുപിയിലെ എക്സ്പ്രസ് വേ തകർന്നു;പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 4 ദിവസം മുൻപ്
4 ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത് . ഹൈവേയുടെ വിവിധ ഭാഗങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്
ഡൽഹി: യുപിയിൽ അതിവേഗം നിർമ്മിച്ച എക്സ്പ്രസ് ഹൈവേ ആണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേ.296 കിലോമീറ്ററാണ് ഹൈവേയുടെ നീളം . 4 ദിവസം മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത് . ഹൈവേയുടെ വിവിധ ഭാഗങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് . കനത്ത മഴയിൽ റോഡ് തകർന്നെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം . തകർന്ന റോഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് .
ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്നതാണ് എക്സ്പ്രസ് വേ . ഏഴ് ജില്ലകളിലൂടെ എക്സ്പ്രസ് വേ കടന്നുപോകുന്നുണ്ട് . അതിവേഗം നിർമ്മാണത്തിന് പുറമേ 1,132 കോടി രൂപ ലാഭിച്ചും ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ഹൈവേ വാർത്തകളിൽ ഇടം നേടിയിരുന്നു . യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിംഗിലൂടെ റോഡ് നിർമ്മാണ കരാർ നൽകിയതിലൂടെയാണ് വലിയ തുക ലാഭിക്കാനായത്.
നാലു വരിയിൽ നിർമ്മിച്ച പാത ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.ഡൽഹിയിലേക്കുള്ള ഒരു വ്യാവസായിക ഇടനാഴിയായി ഇത് പ്രവർത്തിക്കും.യുപിയിൽ നാല് എക്സ്പ്രസ് വേകളാണ് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...