ഉത്തർപ്രദേശ്: വാരണാസി ജില്ലാ കോടതിയുടെ ഉത്തരവി ന് പിന്നാലെ ​ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ഹൈന്ദവവിഭാ​ഗം ആരാധന കർമ്മങ്ങൾ ആരംഭിച്ചു. നിലവിൽ പള്ളിയുടെ ബേസ്മെന്റിലുള്ള പൂട്ടിയിട്ടിരിക്കുന്ന 10 നിലവറകളുടെ മുന്നിൽ പൂജനടത്താനാണ് കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയത്. 7 ദിവസത്തിനകം പൂജ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്താനായിരുന്നു കോടതി നിർദ്ദേശം. കാശിവിശ്വനാഥ ട്രസ്റ്റ് ബോർ‍ഡിനാണ് ഇവിടെ മസ്ജിദിൽപൂജാകർമ്മങ്ങൾ നടത്താനുള്ള അനുമതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നലെയാണ് ഉത്തരവ് എത്തിയ അടുത്ത ദിനത്തിൽ തന്നെ ആരാധന തുടങ്ങിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിൽ ​ഗ്യാൻവാപി പള്ളി നിൽക്കുന്നിടത്ത് നേരത്തെ ക്ഷേത്രമായിരുന്നു എന്നാണ്. ഇതിനെതിരെ നിയമമപരമായി മുന്നോട്ടു പോകാനാണ് പള്ളി കമ്മിറ്റിയുടെ നീക്കം.


ALSO READ: ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകി വാരാണാസി കോടതി


ഇവിടെ 1993 വരെ പൂജകൾ നടത്തിയിരുന്നുവെന്നാണ് ഹൈന്ദവവിഭാ​ഗം കോടതിയിൽ വാദിച്ചത്. ഇത് കോടതി അം​ഗീകരിക്കുകയായിരുന്നു. പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകൾ നടന്നിരുന്നത് എന്നും മൂലായംസിങ് സർക്കാറിന്റെ കാലത്ത് 1993ലാണ് പൂജാകർമ്മങ്ങൾക്ക് വിലക്കിയതെന്നും ഹൈന്ദവവിഭാം കോടതിയിൽ പറഞ്ഞു. 


റീസീവർ ഭരണത്തിന് കീഴിലാണ് ഈ പ്രദേശമുള്ളത്. അത് ഹൈന്ദവവിഭാ​ഗത്തിന് കൈമാറാനും കോടതി ഉത്തരവിട്ടു. മസ്ജിദിൽ ശിവലിം​ഗം കണ്ടെത്തിയതായ പ്രദേശവും സുപ്രീം കോടതി 2022ൽ സീൽ ചെയ്തിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.