`വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം` കത്വ പശ്ചാത്തലത്തില്‍ കനയ്യകുമാര്‍
ദേശീയപതാകയേന്തി പ്രതിഷേധിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കനയ്യകുമാര്‍ ഉയര്‍ത്തുന്നത്.
ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവേ കൊല്ലപ്പെട്ട കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് നേതാവ് കനയ്യകുമാര്‍ രംഗത്തെത്തി.
ക്രൂരമായി പീഡിപ്പിച്ച പ്രതികളെ സംരക്ഷിക്കാന്‍ ദേശീയപതാകയേന്തി പ്രതിഷേധിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കനയ്യകുമാര്‍ ഉയര്‍ത്തുന്നത്.
പെണ്‍കുട്ടികളെ ആക്രമിക്കുന്നവരേയും ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും കര്‍ശനമായി ശിക്ഷിക്കണമെന്ന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
രാജ്യത്ത് വേരുപിടിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.