ശ്രീനഗർ: ദി കശ്മീർ ഫയൽസ് സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി നാഷ്ണൽ കോൺഫ്രൻസ് പാർട്ടി നേതാവ് ഒമർ അബ്ദുള്ള. നുണകൾ പ്രചരിപ്പിക്കുന്ന ഈ ചിത്രം  ഡോക്യുമെന്ററിയാണോ ബോളിവുഡ് ചിത്രമാണോ എന്നാണ് സംവിധായകനോടുള്ള ഒമറിന്റെ ചോദ്യം. ചരിത്രത്തിലില്ലാത്ത വസ്തുതകളാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് ഒമറിന്റെ അഭിപ്രായം.


COMMERCIAL BREAK
SCROLL TO CONTINUE READING

1990ൽ കശ്മീരിൽ നാഷണൽ കോൺഫ്രൻസ്  സർക്കാരായിരുന്നില്ല. അന്ന് വി പി സിങ്ങിന്റെ ഭരണത്തിൻ കീഴിൽ  ഗവർണർ ഭരണമായിരുന്നു . ജഗ്‌മോഹനായിരുന്നു ഗവർണർ. ബിജെപിയാണ് കേന്ദ്രത്തിൽ ഭരിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു. എന്നാൽ ഉത്തരം കാര്യങ്ങളൊന്നും സിനിമയിൽ പരാമർശിച്ചില്ല. അതെന്തുകൊണ്ടാണെന്നും ഒമർ ചോദിച്ചു. നിങ്ങൾ ഫാറൂഖ് അബ്ദുള്ളയെ കാണിച്ചുതന്നത് യാഥാർത്ഥ്യമല്ല. കാശ്മീരി പണ്ഡിറ്റുകൾ മരിച്ചിട്ടുണ്ടെങ്കിൽ അതിൽ നമുക്കെല്ലാവർക്കും സങ്കടമുണ്ട്. 


ALSO READ : The Kashmir Files : 'ദ കശ്മീര്‍ ഫയല്‍സ് സത്യത്തിന്‍റെ ധീരമായ ആവിഷ്കരണം' : അമിത് ഷാ


എന്നാൽ മുസ്ലീങ്ങളും മരിച്ചു. പോയവരും തിരിച്ചുവരാത്തവരുമായ മുസ്ലീങ്ങളുമുണ്ട്. സിഖുകാരും പോയി. അവരെ തിരികെ കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഒമർ ഇക്കാര്യങ്ങൾ പരാമർശിച്ചത്. 


കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായി താഴ്‌വരയിലേക്ക് തിരികെ കൊണ്ടുവരാൻ നാഷണൽ കോൺഫറൻസ് എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലുള്ള സിനിമകൾ ചെയ്താൽ, ഇത്തരക്കാർ തിരിച്ചുവരരുതെന്ന് സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ  ആഗ്രഹിക്കുന്നു. 


ALSO READ : Pathan: ഇന്ത്യയിൽ ആകെ ഒരു കോടിയോളം പേർ, ആരാണ് യഥാർഥ പഠാന്മാർ?


എന്നാൽ കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവ് കാശ്മീർ ഫയൽസ് സിനിമാ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നതായി തോന്നുന്നില്ല,” അബ്ദുള്ള പറഞ്ഞു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.