ZEE Exclusive: ബജറ്റിന്‍റെ ഏക അജണ്ട വികസനം: പ്രധാനമന്ത്രി നരേന്ദ്രമോദി സീ ന്യൂസിനോട്
ബജറ്റിന്‍റെ അജണ്ട വികസനം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീ ന്യൂസിന് മാത്രമായി തന്ന പ്രത്യേക ഇന്റര്‍വ്യൂവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വെളിപ്പെടുത്തിയത്
ബജറ്റിന്‍റെ അജണ്ട വികസനം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"എന്‍റെ സർക്കാരിന്‍റെ ബജറ്റിന് ഒരു അജണ്ട മാത്രമേയുള്ളൂ - അത് വികസനമാണ്, അത് നിങ്ങൾ കാണും," സീ ന്യൂസിന് മാത്രമായി തന്ന പ്രത്യേക ഇന്റര്‍വ്യൂവിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വെളിപ്പെടുത്തിയത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സര്‍ക്കാരിന്‍റെ ബജറ്റാണിത്. കേന്ദ്ര ഗവൺമെൻറിന്‍റെ കർശന തീരുമാനങ്ങളായ ചരക്ക് സേവന നികുതി(GST), നോട്ട് നിരോധനം എന്നിവ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
എന്നാല്‍ മോദി ഗവൺമെന്റ് എടുത്ത ധീരമായ സാമ്പത്തിക തീരുമാനങ്ങളെക്കുറിച്ച് ഞങ്ങളുടെ പ്രതിനിധി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, "കഴിഞ്ഞ നാല് വർഷങ്ങളിൽ ഈ ഗവൺമെൻറ് എടുത്ത പ്രവർത്തനങ്ങളെ ഈ രണ്ട് ഘടകങ്ങൾ മാത്രം കണക്കിലെടുക്കുമ്പോൾ നീതിയുക്തമല്ലതാക്കുന്നുണ്ട്. ബാങ്കുകളുടെ ദേശസാൽക്കരണത്തിനുശേഷം, ഇന്ത്യന്‍ ജനസംഖ്യയിൽ ഏകദേശം 30-40 ശതമാനം വരുന്ന ജനങ്ങള്‍ ബാങ്കിങ്ങ് മേഖലയില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അവരെ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് തിരികെ കൊണ്ടുവന്നു. അത് ഒരു നേട്ടമല്ലേ? ടോയ്ലറ്റ് ഇല്ലായിരുന്നതിനാൽ ആയിരക്കണക്കിന് പെൺകുട്ടികൾ സ്കൂളുകൾ ഉപേക്ഷിച്ചു. ഞങ്ങൾ അവർക്ക് വേണ്ടി കക്കൂസുകൾ നിർമ്മിച്ചു. അത് ഒരു നേട്ടമല്ലേ? " മോദി പറഞ്ഞു.
അതേസമയം പൊതു തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനും അദ്ദേഹം അനുകൂലമാണെന്നും സീ ന്യൂസിനോട് പറഞ്ഞു.
"വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത തെരഞ്ഞെടുപ്പ് നടത്തുന്നത് നമ്മുടെ ഖജനാവിന് ഭാരം സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ എല്ലായ്പ്പോഴും സമ്മർദത്തിലാണ്, അതിനാൽ ഞാൻ വിധാൻ സഭകളിലേക്കും ലോക്സഭയിലെക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേസമയം സംഘടിപ്പിക്കണം, അത് നമ്മുടെ ഖജനവിനേയും മനുഷ്യവിഭവങ്ങളെയും സംരക്ഷിക്കും. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.