ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം പ്രമാണിച്ചാണ് ആഹ്വാനം. ദേശീയപതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 13നും 15നും ഇടയിലായി ത്രിവർണ്ണ പതാക വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്. ‘ ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.‘ ഈ വർഷം ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ എന്ന ആശയത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിലായി നിങ്ങളുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തുക. ദേശീയപതാകയുമായുള്ള ബന്ധത്തെ കൂടുതൽ ആഴമുള്ളതാക്കാൻ ഇത് സഹായിക്കുമെന്നും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.


സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി എല്ലാവരും അവരവരുടെ വീടുകളിൽ ത്രിവർണ്ണപതാക ഉയർത്തണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നേരത്തെ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.