Odisha Train Accident: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അട്ടിമറി സംശയം; ക്രിമിനലുകളെ തിരിച്ചറിഞ്ഞതായി മന്ത്രി
Sabotage suspected in Odisha train disaster: സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയത്.
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു പിന്നിൽ അട്ടിമറി നടക്കാനുള്ള സാധ്യത തള്ളിക്കളയാതെ റെയിൽവേ മന്ത്രാലയം. അപകടത്തിൽ 275 പേരുടെ ജീവനാണ് പൊലിഞ്ഞത്. സംഭവത്തിനു പിന്നാലെ ക്രിമിനകലുകളെ തിരിച്ചറിഞ്ഞെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ അട്ടിമറി നടന്നു എന്ന സംശയത്തിന്റെ ആക്കം കൂട്ടുകയാണ്. അപകടത്തിന് ഇടയാക്കിയത് സിഗ്നലിങ് സംവിധാനത്തിലെ പിഴവാണെന്ന് റെയിൽവേ ബോർഡ് സ്ഥിതീകരിച്ചതിന് പിന്നാലെ അട്ടിമറി നടന്നുവെന്ന സാധ്യത തള്ളാനാകില്ലെന്ന് പറഞ്ഞത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ്.
ഇതിനെ തുടർന്ന് അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും റെയിൽവേ ശുപാർശ ചെയ്തു. പച്ച സിഗ്നൽ കണ്ടിട്ടാണു ട്രെയിൻ മുന്നോട്ടെടുത്തതെന്നു കൊറമാണ്ഡലിന്റെ ലോക്കോ പൈലറ്റ് തന്നോടു പറഞ്ഞെന്നാണ് റെയിൽവേ ബോർഡ് അംഗം ജയ വർമ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ട്രാക്ക് സജ്ജമാണെന്ന് സൂചന ലഭിച്ചതോടെയാണ് മുന്നോട്ടു പോയത്. കൂടാതെ അനുവധിക്കപ്പെട്ട വേഗതയിൽ തന്നെയാണ് ട്രെയിൻ മുന്നോട്ട് നീക്കിയത്. 130 കിലോമീറ്റർ സ്പീഡാണ് അവിടെ അനുവധിക്കപ്പെട്ടിട്ടുളളത് എന്നാൽ അന്നേ ദിവസം 128 കിലോമീറ്റർ വേഗതയിൽ ആയിരുന്നു ട്രെയിൻ മുന്നോട്ട് പോയിരുന്നത്.
ALSO READ: ഒഡീഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി, ആളപായമില്ലെന്ന് റിപ്പോർട്ട്
അപകടം സംഭവിച്ച സ്റ്റേഷനിൽ ഈ ട്രെയിനിന് സ്റ്റോപ്പില്ലാത്തതിനാലാണ് പരമാവധി വേഗതയിൽ ട്രെയിൻ നീങ്ങിയത്. പച്ച സിഗ്നൽ ലഭിച്ചെങ്കിലും ഈ ട്രാക്കിൽ നിന്നും ഉപട്രാക്കിലേക്ക് തെറ്റായി ഇന്റർലോക്കിങ് സംവിധാനം സജ്ജീകരിക്കപ്പെട്ടതാണ് അപകടത്തിനു കാരണമായത്. ട്രെയിനിന് ഒരു ട്രാക്കിൽ നിന്നും മറ്റൊരു ട്രാക്കിലേക്ക് പ്രവേശിക്കാൻ ആ ട്രാക്കുകൾ തമ്മിൽ യോജിപ്പിക്കുന്നതാണ് ഇന്റർലോക്കിങ് സിസ്റ്റം. പാളത്തിൽ തടസങ്ങളുണ്ടോ, ട്രെയിനിന് മുന്നോട്ടു പോകാമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും മുന്നറിയിപ്പു നൽകാനാണ് ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം റെയിൽവേ ഉപയോഗിക്കുന്നത്.
ഒരു പാളത്തിൽനിന്ന് മറ്റൊരു പാളത്തിലേക്ക് ട്രെയിൻ കടക്കുന്ന ഭാഗം ചേർന്നിരിക്കുന്നുണ്ടോ എന്നും ഇതിലൂടെ ഉറപ്പാക്കാം. ഇലക്ട്രോണിക് ഇന്റർലോക്കിങ് ആൻഡ് പോയിന്റ് മെഷീനിൽ ആരോ വരുത്തിയ മാറ്റമാണ് അപകടകാരണമെന്നാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ പറഞ്ഞത്. ഇത് മനഃപൂർവം ചെയ്തതാണോയെന്ന ചോദ്യമാണ് അട്ടിമറി സംശയത്തിനു പിന്നിൽ. എന്നാൽ ആദ്യം പച്ച സിഗ്നൽ നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചതായും സൂചനയുണ്ട്. ഈ സംവിധാനത്തിന് എന്തെങ്കിലും പിഴവു സംഭവിച്ചാൽ അപകടത്തിനു സാധ്യത കൂടുതലാണ്. എന്നാൽ, എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഇതിൽ ചുവപ്പു ലൈറ്റ് സ്ഥിരമായി മിന്നിക്കൊണ്ടിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...