Supreme Court: എല്ലാ മതസ്ഥരും ഇങ്ങനെ തന്നെ ചെയ്യും..! ഹിന്ദുമതത്തെ സംരക്ഷിക്കാൻ നൽകിയ ഹർജി തള്ളി സുപ്രീംകോടതി
Supreme Court Order: ഹര്‍ജിക്കാരന്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന് കരുതരുത് എന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനായി മാർഗരേഖ പുറത്തിറത്തണമെന്ന് ആവശ്യപ്പെട്ട് ദൗദ്രാജ് സിങ് എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്‍ പ്രചരിപ്പിക്കുന്നത് മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന് കരുതരുത് എന്നും കോടതി നിരീക്ഷിച്ചു.
കരിക്കുലം തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം ആവശ്യങ്ങൾ കോടതി പരിഗണിച്ചാൽ പിന്നീട് ആരെങ്കിലും ഇത്തരത്തിൽ ഇസ്ലാം മതത്തെയും, ക്രിസ്തു മതത്തെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിപ്പിക്കാൻ ഇടയാകുമെന്ന് ഹർജി തള്ളിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ ഹിന്ദുമതം ഭീഷണി നേരിടുകയാണെന്നും,സംരക്ഷിക്കുന്നതിനായി ഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ദൗദ്രാജ് സിംഗ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. അന്ന് അത് തള്ളിയ സുപ്രീം കോടതിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ സുപ്രീം കോടതിയ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.