New Delhi: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുന്നതിന്‍റെ  പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ  രൂക്ഷ വിമര്‍ശനവുമായി  കോണ്‍ഗ്രസ്‌ നേതാവ്  രാഹുല്‍ ഗാന്ധി


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത  Tika Utsav (Vaccination Festival) മറ്റൊരു തട്ടിപ്പാണ് എന്നാണ് രാഹുലിന്‍റെ  (Rahul Gandhi) ആരോപണം. ഒപ്പം കോവിഡ് പ്രതിസന്ധി നേരിടാന്‍ രൂപീകരിച്ച  PM Cares Fund കോവിഡ്  രണ്ടാം തരംഗം   (Covid Second Wave) നേരിടാന്‍  നിയോഗിക്കാതിരിയ്ക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.  രാജ്യത്തെ ആശുപത്രികളില്‍  കിടക്കകളോ, വെന്‍റിലേറ്ററുകളോ, വാക്‌സിനോ ലഭ്യമല്ലെന്നും രാഹുല്‍ ആരോപിച്ചു.


"പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല. വെന്‍റിലേറ്ററുകളില്ല, ഓക്‌സിജനില്ല, വാക്‌സിനും ഇല്ല. 'ഉത്സവം' ഒരു തട്ടിപ്പാണ്.' രാഹുല്‍  ട്വീറ്റ്  ചെയ്തു.


രാജ്യത്ത് കോവിഡ്   (Covid-19) വ്യാപനം ക്രമാതീതമായി ഉയര്‍ന്ന അവസരത്തിലാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.   രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമുതല്‍  വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി  രാഹുല്‍ ആരോപണം ഉന്നയിച്ചിരുന്നു.


കൂടതെ, രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ വാക്‌സിന്‍ ഉത്സവം നടത്താനുളള കേന്ദ്ര നടപടിയെയും വിദേശ വാക്‌സിനുകള്‍ക്ക് അതിവേഗം അനുമതി നല്‍കിയ നടപടിയേയും രാഹുല്‍  ചോദ്യം ചെയ്തിരുന്നു.


Also read: Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു


അതേസമയം രാജ്യത്ത് കോവിഡ്  വ്യാപനം അതിതീവ്രമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,00,739 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും  ഉയര്‍ന്ന പ്രതിദിന കണക്കാണ്  ഇത്. 1,038 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരണമടഞ്ഞത്. കഴിഞ്ഞ 9 ദിവസമായി ഇന്ത്യയില്‍ പ്രതിദിന കോവിഡ്  കേസുകള്‍ ഒരു ലക്ഷത്തില്‍ ഏറെയാണ്‌.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.