രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ സ്വയം നിരീക്ഷണത്തിൽ പോകുകയും സാനിറ്റിസറും മാസ്ക്കും ഉപയോഗിക്കുകയുമാണ് രോഗം വ്യാപനം പ്രതിരോധിക്കാൻ ചെയ്യേണ്ടത്.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രതിദിന ഒന്നര ലക്ഷത്തോളം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുകയാണ്. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ സ്വയം നിരീക്ഷണത്തിൽ പോകുകയും സാനിറ്റിസറും മാസ്ക്കും ഉപയോഗിക്കുകയുമാണ് രോഗം വ്യാപനം പ്രതിരോധിക്കാൻ ചെയ്യേണ്ടത്. അത്പോലെ തന്നെ കോവിഡ് രോഗലക്ഷണങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ കണ്ട് വരുന്ന കോവിഡ് രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കണ്ണ് ചുവന്ന് തടിക്കുകയോ അണുബാധ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോൾ കോവിഡ് രോഗബാധയുടെ ലക്ഷണമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല കണ്ണിൽ നിന്ന് വെള്ളം വരുന്നതും രോഗബാധ ഉള്ളതിന്റെ ലക്ഷണമാണ്.
അമിതമായി ചുമയ്ക്കുകയും ചുമയ്ക്കുമ്പോൾ വ്യത്യസ്തമായ ശബ്‌ദം ഉണ്ടാവുകയും ചെയ്യുന്നത് കോവിദഃ രോഗബാധയുടെ ലക്ഷണമാണ്. ഇത് വൈറസ് ശ്വസന നാളത്തെ ബാധിക്കുന്നതിന്റെ ലക്ഷണമാണ്.
കേൾവി കുറവുണ്ടാകുന്നതാണ് കോവിഡ് രോഗബാധയുടെ മറ്റൊരു ലക്ഷണം. 56 പഠനങ്ങൾ കോവിഡ് കാരണം കേൾവി കുറവ് ഉണ്ടാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പനി, ശ്വസന പ്രശ്നങ്ങൾ എന്നിവ പോലെ സാധാരണയായി കണ്ട് വരുന്ന കോവിഡ് രോഗബാധയുടെ മറ്റൊരു ലക്ഷണമാണ് രുചി അല്ലെങ്കിൽ മണം അറിയിക്കാതിരിക്കുക. ഇത് സർവ സാധാരണയായി കണ്ട് വരുന്ന ഒരു ലക്ഷണമാണ്.