NLEM 2022 : കാൻസർ, പ്രമേഹ മരുന്നുകൾക്ക് ഇനി വില കുറയും; 384 ആവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രം പുറത്ത് വിട്ടു
NLEM Essential Medicine List : പുകയില ഉപയോഗം നിർത്തുന്നതിനുള്ള മരുന്നും പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. വെര, പുഴുക്കടി മറ്റ് കീടങ്ങൾ തുടർന്നുണ്ടാകുന്ന ആസുഖങ്ങൾക്കുപയോഗിക്കുന്ന ഇവർമെക്ടിനും അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്.
ന്യൂ ഡൽഹി : കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള മരുന്നുകൾ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 34 പുതിയ മരുന്നുകൾ ഉൾപ്പെടുത്തി 384 അവശ്യ മരുന്നുകളുടെ പുതിയ പട്ടികയാണ് കേന്ദ്രം പുറത്ത് വിട്ടത്. അതേസമയം 2015 പ്രഖ്യാപിച്ച പട്ടികയിലെ 24 മരുന്നുകൾ ഒഴിവാക്കുകയും ചെയ്തു. കാൻസറിനുള്ള നാല് മരുന്നകൾ പട്ടികയിൽ ഇടം നേടിട്ടുണ്ട്. കൂടാതെ പ്രമേഹത്തിനുള്ള ഇൻസുലിൻ, ഗ്ലാർഗിൻ, ടിബിക്കെതിരെയുള്ള ഡെലാമാനിഡ് തുടങ്ങിയ മരുന്നകളാണ് എൻഎൽഇഎം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ഇനി കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. ദേശീയ ഫാർമസ്യുട്ടിക്കൽ വില നിർണയ അതോറിറ്റി നിർദേശിക്കുന്ന വില താഴെയായിട്ടാകും എൻഎൽഇഎം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരുന്നകൾ ലഭിക്കുക.
മൂന്ന് വർഷം കൂടുമ്പോഴാണ് ആരോഗ്യ മന്ത്രാലയം എൻഎൽഇഎം പട്ടിക പുറത്ത് വിടുന്നത്. ഏറ്റവും അവസാമായി 2015ലാണ് കേന്ദ്ര ആവശ്യ മരുന്നുകളുടെ പട്ടിക പുതുക്കിയത്. എന്നാൽ കോവിഡ് 19 മഹാമാരിയെ തുടർന്ന് ഇത്തവണ പട്ടിക പുതുക്കുന്നതിൽ താമസം നേരിടുകയും ചെയ്ത. ഐസിഎംആറിന്റെ ജനറൽ ഡയറക്ടർ ബലറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള എൻഎൽഇഎം കമ്മിറ്റി കഴിഞ്ഞ വർഷം പുതിയ അവശ്യ മരുന്നുകളുടെ പട്ടിക ആരോഗ്യമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രം അത് പുനഃപരിശോധിക്കുക പട്ടികയിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു.
" നിരവധി ആന്റിബയോട്ടിക്, കാൻസർ, പ്രമേഹ മരുന്നകൾ ഇനി വിലക്കുറവിൽ ലഭിക്കും. ഇത് രോഗികൾക്ക് തങ്ങളുടെ ചികിത്സ ചിലവിൽ ആശ്വാസം ലഭിക്കും" പട്ടിക പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിൽ കേന്ദ്ര ആരോഗ്യ മന്ത്രി മനുസൂഖ് മാണ്ഡവ്യ കുറിച്ചു. 350 പേരടങ്ങുന്ന വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷമാണ് പുതിയ പട്ടിക രൂപപ്പെടുത്തിയത്. പട്ടിക തയ്യറാക്കുന്നതിന്റെ ഭാഗമായി എൻഎൽഇഎം കമ്മിറ്റി 140തോളം ചർച്ചകൾ സംഘടിപ്പിച്ചുയെന്ന് കേന്ദ്രം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
5-അമിനോസാലിസൈലിക് ആസിഡ്, 5-ഫ്ലുറൌറോസിൽ, 6- മെർസാപ്റ്റോപ്യുറിൻ, അന്റിനോമൈസിൻ ഡി എന്നീ കാൻസർ മരുന്നുകളാണ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുകയില ഉപയോഗം നിർത്തുന്നതിനുള്ള മരുന്നും പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. വെര, പുഴുക്കടി മറ്റ് കീടങ്ങൾ തുടർന്നുണ്ടാകുന്ന ആസുഖങ്ങൾക്കുപയോഗിക്കുന്ന ഇവർമെക്ടിനും അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഇവ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ആന്റിബയോട്ടിക് മരുന്നായ എറിത്രോമൈസിൻ എൻഎൽഇഎം പട്ടികയിൽ നിന്നും നീക്കം ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.