Medicine: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന മരുന്നുകൾ ഇവയാണ്; അറിയാം കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശം

Medicine: സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 03:36 PM IST
  • കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് ഓവർ ദി കൗണ്ടർ (ഒടിസി) വിഭാഗത്തിൽ ഉൾപ്പെടുന്നത്
  • ഇത് പ്രാബല്യത്തിൽ വരുന്നതോടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും
  • പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക
  • 1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച മാറ്റങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
Medicine: ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന മരുന്നുകൾ ഇവയാണ്; അറിയാം കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശം

ന്യൂഡൽഹി: പാരസെറ്റാമോൾ ഉൾപ്പെടെ സാധാരണയായി 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കരട് നിർദേശം മുന്നോട്ടുവച്ചു. സാധാരണയായി ഉപയോഗിക്കുന്ന 16 മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചുമ, ജലദോഷം, അലർജി എന്നിവയ്‌ക്ക് സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, നാസൽ ഡീകോംഗെസ്റ്റന്റുകൾ, ആൻറി ഫംഗൽസ് തുടങ്ങിയ മരുന്നുകൾ ഓവർ ദി കൗണ്ടർ വിഭാഗത്തിന് കീഴിലാക്കാൻ കേന്ദ്രം നടപടികൾ ആരംഭിച്ചു. കുറിപ്പടി ആവശ്യമില്ലാതെ ഫാർമസിസ്റ്റുകൾക്ക് വിൽക്കാൻ നിയമപരമായി അനുവാദമുള്ള മരുന്നുകളാണ് ഓവർ ദി കൗണ്ടർ (ഒടിസി) വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ഇത് പ്രാബല്യത്തിൽ വരുന്നതോടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും. പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകളാണ് കുറിപ്പടിയില്ലാതെ ലഭിക്കുക. 1945ലെ ഡ്രഗ്‌സ് റെഗുലേഷൻ ആക്ടിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇത് സംബന്ധിച്ച മാറ്റങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കുള്ള മരുന്ന് കുറിപ്പടിയില്ലാതെ നൽകും. ഇതിന് ശേഷവും രോ​ഗം ഭേദമായില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണമെന്നും കരട് നിർദേശത്തിൽ വ്യക്തമാക്കുന്നു. 

ALSO READ: കേരളത്തിൽ രണ്ട് കുട്ടികൾക്ക് സ്ഥിരീകരിച്ച നോറോവൈറസ് എന്താണ്? പകരുന്നതെങ്ങനെ, പ്രതിരോധിക്കുന്നതെങ്ങനെ; അറിയാം ഇക്കാര്യങ്ങൾ

കുറിപ്പടിയില്ലാതെ നൽകാൻ നിർദേശിക്കുന്ന 16 മരുന്നുകളിൽ ആന്റിസെപ്റ്റിക്, അണുനാശിനി ഏജന്റായ പോവിഡോൺ അയോഡിൻ, മോണരോഗത്തിനുള്ള ക്ലോറോഹെക്‌സിഡിൻ മൗത്ത് വാഷ്, ക്ലോട്രിമസോൾ ആന്റിഫംഗൽ ക്രീം, ചുമയ്ക്കുള്ള ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് ഗുളികകൾ, വേദനസംഹാരിയായ തൈലം ഡിക്ലോഫെനാക്, മുഖക്കുരുവിനുള്ള ആന്റി ബാക്ടീരിയൽ ആയ ബെൻസോയിൽ പെറോക്സൈഡ്, ആന്റി അലർജിക് മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News