ന്യൂഡല്‍ഹി : കള്ളപ്പണക്കാര്‍ക്ക് ഇരുട്ടടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പഴയ 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ക്ക് ഇനി മുതല്‍ വെറും കടലാസിന്‍റെ വില മാത്രമേയുള്ളൂ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജീവമാകാനായി പുതിയ അഞ്ഞൂറിന്‍റെയും രണ്ടായിരിത്തിന്‍റെയും നോട്ടുകള്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. പുതിയ നോട്ടുകളുടെ പ്രത്യേകത എന്തൊക്കെയെന്ന് അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



പഴയ 500 ന്‍റെ നോട്ടുകളില്‍ നിന്ന് വളരെയേറെ വ്യത്യാസവുമായാണ് പുതിയ നോട്ട് എത്തുക. രാഷ്ര്ടപിതാവിന്‍റെ ചിത്രം നിലനിര്‍ത്തിക്കൊണ്ട് നിറം, വലുപ്പം, ഡിസൈന്‍ എന്നിവയിലെല്ലാം പുതുമയുമായാണ് പുതിയ നോട്ടുകള്‍ എത്തുക. ഗ്രേ നിറത്തില്‍ ഇറങ്ങുന്ന പുതിയ 500 രൂപ നോട്ടിന്റെ വലുപ്പം 63mmX150mm ആയിരിക്കും. പിറകില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.


 



 


രാജ്യത്ത് പുതിയതായി പരിചയപ്പെടുത്തുന്ന 2000 നോട്ടിന് മജന്താ നിറമാണ്. പുതിയ 500 ന്‍റെ നോട്ടിനെക്കാള്‍ വലുപ്പവും ഉണ്ടാകും. നോട്ടിന്‍റെ പുറകില്‍ ഇന്ത്യന്‍ സ്പേസ് എജെന്‍സിയായ ഐഎസ് ആര്‍ ഓയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന്‍റെ ഒപ്പും ഉണ്ടാകും.