ദുർമന്ത്രവാദത്തിനും സാത്താൻ സേവയ‌്ക്കും കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് അസാമിലെ മയോംഗ് .  ഇന്ത്യയിൽ ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നാണ് മയോംഗ് അറിയപ്പെടുന്നത്. അസാമിലെ മോറിഗോൺ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മയോംഗ്. തലമുറകളായി കൈമാറിവന്ന ദുർമന്ത്രവാദ പ്രവർത്തനങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

മയോംഗ് എന്ന പേര് വന്നതിന് പിന്നിൽ നിരവധി കഥകളുണ്ട്. സംസ്‌കൃതത്തിലെ മായാ എന്ന വാക്കിൽ നിന്നാണ് മയോംഗ് എന്ന പേര് വന്നതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മായാജാലം, വിദ്യ എന്നൊക്കെയാണ് മായാ എന്ന വാക്കിനർത്ഥം. നിയോംഗ് എന്ന വാക്കിൽ നിന്നാണ് മയോംഗ് ഉണ്ടാവുന്നത്. ദിമാസ ഭാഷയിലാണിത്. മൊയ്‌റോംഗ് ആദിവാസി സമൂഹത്തിൽ നിന്നാണ് മയോംഗിന്റെ ഉത്ഭവമെന്ന പ്രചരണവും ശക്തമാണ്. 


മഹാഭാരതത്തിൽ മയോംഗ് ഗ്രാമത്തെ കുറിച്ച് പറയുന്ന പ്രകാരം പാണ്ഡവരിൽ ഭീമസേനന്റെ പുത്രനായ ഘടോൽക്കചൻ മായാവിദ്യകൾ സ്വായത്തമാക്കിയത് മയോംഗ് നിവാസികളിൽ നിന്നാണത്രേ. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവർക്കെതിരെ ഘടോൽക്കചൻ പുറത്തെടുത്ത ജാല വിദ്യകളും ആയോധന മുറകളിൽ പലതും മയോംഗ് നിവാസികൾ പഠിപ്പിച്ചു കൊടുത്തതാണെന്നും ഒരു വിശ്വാസമുണ്ട്.


പ്രാചീനകാലം മുതൽ തന്നെ മയോംഗിലുള്ളവർക്ക് ദുർമന്ത്രവാദവും, ആവാഹനവുമെല്ലാം വശമാണ്. ദേസ്, ഒദോ എന്നിങ്ങനെ രണ്ട് വിഭാഗക്കാരാണ് മയോംഗിൽ മന്ത്രവാദം നടത്തിയിരുന്നത്. ജീവജാലങ്ങളെ അപ്രത്യക്ഷമാക്കുക, മനുഷ്യനെ മൃഗമാക്കുക, ആക്രമിക്കാനെത്തുന്ന ക്രൂര മൃഗങ്ങളെ ഭയപ്പെടുത്തുക തുടങ്ങി നിരവധി വിദ്യകൾ ഇവർക്ക് അറിയാമായിരുന്നു. ഇത് പഠിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ മയോംഗിലെത്തിയിരുന്നു. 


താളിയോലകളിൽ എഴുതപ്പെട്ട ധാരാളം മന്ത്രങ്ങൾ മയോംഗ് നിവാസികളിൽ ഇപ്പോഴുമുണ്ടെന്നാണ് വിവരം. ഇവയിൽ പലതും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുമുണ്ട്. ഇത് സന്ദർശകർക്ക് കാണാൻ അവസരവുമുണ്ട്. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ചില പുരാതന ആയുധങ്ങൾ നരബലിക്ക് ഉപയോഗിച്ചിരുന്നവയാണെന്നാണ് പറയപ്പെടുന്നത്.


പറക്കാൻ സഹായിക്കുന്ന ഉറാംഗ്, അപ്രത്യക്ഷമാക്കുന്ന ഊക്കി, വന്യജീവികളെ നിശബ്‌ദമാക്കുന്ന ബാഗ് ബന്ദ എന്നിവയാണ് ചില ദുർമന്ത്രവാദങ്ങളുടെ പേരുകൾ. ഇന്ന് ലോകത്തെ എവിടെയെങ്കിലും ബ്ളാക്ക് മാജിക്കോ ദുർമന്ത്രവാദമോ നടക്കുന്നുണ്ടെങ്കിൽ അവരുടെ പൂർവികർ തങ്ങളുടെ അടുത്തുനിന്നും പഠിച്ചതാണെന്നാണ് മയോംഗിലെ ആദിവാസികൾ പറയുന്നത്. പ്രാചീനകാലത്തെ പോലെ തീഷ്‌ണമായ പ്രവർത്തനങ്ങൾ അല്ലെങ്കിലും ചിലത് ഇപ്പോഴും മയോംഗിൽ നടക്കുന്നുണ്ട്. കാണാതെ പോയ വസ്‌തുക്കൾ തിരിച്ചുപിടിക്കുക, ശരീര വേദന ഇല്ലാതാക്കുക തുടങ്ങിയവയാണിത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.