അഹമ്മദാബാദ്: സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്നത് മൂന്നാം ലോകമഹായുദ്ധത്തിനുള്ള തയാറെടുപ്പ് എന്ന് RSS തലവന്‍ മോഹന്‍ ഭാഗവത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാം ലോകമഹായുദ്ധ൦ അതിന്‍റെ പണിപ്പുരയിലാണ്.. സമൂഹത്തില്‍ എങ്ങും അസംതൃപ്തിയും അക്രമവും മാത്രം.. മിൽ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു... തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുന്നു... കുട്ടികളും അദ്ധ്യാപകരും പ്രതിഷേധിക്കുന്നു... എല്ലാവരിലും അസംതൃപ്​തി നിറയുകയാണ്... ഗുജറാത്തില്‍ ഒരു ചടങ്ങില്‍ സമസരിക്കവേ മോഹന്‍ ഭാഗവത്​ പറഞ്ഞു.


ഇന്ന് ലോകമാകമാനം വർഗീയതയും അക്രമവും ഭീകരതയും വർദ്ധിച്ചുവരികയാണെന്നും മനുഷ്യർ റോബോട്ടുകളായി മാറുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. ഇത് തടയാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ. ഇന്ത്യ ലോകത്തിന് ‘ധർമ്മം’ (ജ്ഞാനം) നൽകണം. ഇതിലൂടെ മനുഷ്യര്‍ റോബോട്ടുകളായി മാറുന്നത് തടയാന്‍ സാധിക്കും. ആഗോള കുടുംബം എന്ന ആശയത്തെക്കുറിച്ചാണ് ഭാരതം എല്ലായ്പ്പോഴും സംസാരിച്ചത്.... അദ്ദേഹം പറഞ്ഞു.


100 വർഷം മുമ്പ്​ ഒരാൾക്കും ചിന്തിക്കാൻ കഴിയാത്ത പുരോഗതിയാണ്​ ഇന്ത്യയിലുണ്ടായിരിക്കുന്നത്​. സന്തോഷത്തോടെയാണ്​ ഇന്ത്യയിൽ ജനങ്ങൾ ജീവിക്കുന്നത്​. ആഗോള വിപണിയെന്ന ആശയത്തെ കുറിച്ച്​ വീണ്ടും വീണ്ടും സംസാരിക്കേണ്ട സമയമാണ്​ വരുന്നത്​. അടിസ്ഥാന ജനവിഭാഗങ്ങൾക്ക്​ ഇന്ത്യയിൽ ഒരുപാട്​ ആനുകൂല്യങ്ങൾ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, ഭാഗവത്​ അവകാശപ്പെട്ടു.


ഇന്ത്യയിലെ യുവജനങ്ങള്‍ക്ക്‌ ഇന്ത്യൻ മണ്ണിൽ നിന്നും അറിവ്​ നേടുന്നതിന്​ താൽപര്യമില്ലെന്നും വിദേശരാജ്യങ്ങളിൽ പോകാനാണ്​ അവരുടെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.