ന്യൂഡൽഹി: ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ മൂന്ന് യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎന്‍എസ്‌ മുർഗാവ്, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് പ്രതിരോധത്തിന്റെ ഭാഗമായി രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സിൽ തടഞ്ഞ വിമാനം മുംബൈയിലെത്തി


ചരക്കുകപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്.  ചെങ്കടലിൽ അതിവേഗം പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊൽക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നിലായി ഐഎൻഎസ് കൊച്ചിയേയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് കൊൽക്കത്തയേയും വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും കപ്പലുകളിൽ സജ്ജമാക്കിയിട്ടുള്ളതായിയിട്ടാണ് റിപ്പോർട്ട്. 


Also Read: സൂര്യന്റെ രാശിമാറ്റം സൃഷ്ടിക്കും രാജലക്ഷണ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ഇന്ത്യൻ നാവിക സേനയുടെ ടാങ്കർ കപ്പലായ ഐഎൻഎസ് ദീപക്കിനെയും ഇവയ്‌ക്ക് സമീപത്തായിവിന്യസിച്ചിട്ടുണ്ട്.  ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബർ 23 നാണ് ഡ്രോണാക്രമണമുണ്ടായത്. കപ്പൽ ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ അകലെ വച്ചായിരുന്നു സംഭവം. പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലിൽവച്ച് ആക്രമണമുണ്ടായതായി റിപ്പോർട്ട് പുറത്തുവന്നു. ആക്രമണത്തിന് ശേഷം ഇതിനുപിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അമേരിക്ക രംഗത്തുവന്നിരുന്നു.  ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു. തുടർന്ന് പ്രതിരോധ വകുപ്പിൽ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകൾ നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.