Bus accident: ചത്തീസ്ഗഢിലെ ജഷ്പൂരിൽ ബസ് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്
Bus accident: ഒരു ബസ് യാത്രക്കാരനും ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരുമാണ് അപകടത്തിൽ മരിച്ചത്.
റായ്പൂർ: ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ ബസ് മറിഞ്ഞ് അപകടം. മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പഥൽഗാവിൽ (ജഷ്‌പൂർ) നിന്ന് അംബികാപൂരിലേക്ക് (സർഗുജ ജില്ല) പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് മറിഞ്ഞത്. അശ്രദ്ധമായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് തിരിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിഞ്ഞു.
ഒരു ബസ് യാത്രക്കാരനും ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് പേരുമാണ് അപകടത്തിൽ മരിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് യാത്രക്കാരനായ ബൽറാം ലക്ര (65), അനന്ത് നാഗ്‌വംശി (55), ദേവാനന്ദ് (25) എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സംഘവും ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ പത്തൽഗാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...