Jammu Kashmir | ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ പിടികൂടി; തിരച്ചിൽ ശക്തമാക്കി സൈന്യം
സോപോറിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും ജമ്മു പോലീസ് അറിയിച്ചു.
ശ്രീനഗർ: ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ ജമ്മു പോലീസ് പിടികൂടി. അൽ ബദർ സംഘടനയിലെ അംഗങ്ങളായ മൂന്ന് ഭീകരരെയാണ് പിടികൂടിയത്. സോപോറിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും ജമ്മു പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കൂടുതൽ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് സൈന്യം തിരച്ചിൽ ശക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...