കുഴല്‍ക്കിണറില്‍ അകപെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി
കുഴല്‍ക്കിണറില്‍ അകപെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി. അവി പച്ചൗരിയെന്ന മൂന്നു വയസ്സുകാരനാണ് കുഴല്‍ക്കിണറില്‍ വീണത്. അതീവ ഗുരുതര നിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്വാളിയാര്‍: കുഴല്‍ക്കിണറില്‍ അകപെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി. അവി പച്ചൗരിയെന്ന മൂന്നു വയസ്സുകാരനാണ് കുഴല്‍ക്കിണറില്‍ വീണത്. അതീവ ഗുരുതര നിലയിലായ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്വാളിയാറിലെ സുല്‍ത്താന്‍പൂര്‍ ഖേരിയ ഗ്രാമത്തില്‍ മുത്തശ്ശിയോടൊപ്പം കൃഷിയിടത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് കാലുതെന്നിയാണ് അവി പച്ചൗരി കുഴല്‍ക്കിണറില്‍ വീണത്. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും അതിന് സാധിച്ചില്ല. 20-25 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.
കഴിഞ്ഞ 20 മണിക്കൂറായി നടന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അതിനിടെ, കുഴല്‍ക്കിണറില്‍ പാമ്പിനെ കണ്ടെത്തിയതും ആശങ്കകള്‍ക്ക് വഴിയൊരുക്കി.