ന്യൂഡല്‍ഹി: കോവിഡ്‌ പ്രതിസന്ധി  പുതിയ സാമ്പത്തിക മാതൃകയ്ക്കുള്ള സമയമെന്ന് ആര്‍എസ്‌എസ് മുതിര്‍ന്ന നേതാവ് ദത്താത്രേയ ഹൊസബാലെ.


COMMERCIAL BREAK
SCROLL TO CONTINUE READING

മുസ്ലീങ്ങള്‍ രാജ്യത്ത് കൊറോണ പടര്‍ത്തുന്നുവെന്ന ആരോപണം വെറും തെറ്റിധാരണയാണെന്നും  മുസ്ലീങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇപ്രകാരം അഭിപ്രായപ്പെട്ടത്.


 സംഘ് ചലക് മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടതുപോലെ പറഞ്ഞതുപോലെ കുറച്ചുപേരുടെ വീഴ്ചക്ക് മുഴുവന്‍ സമൂഹത്തെയും കുറ്റപ്പെടുത്തേണ്ടതില്ല എന്നും ഇത്തരം ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണ് എന്നും അദ്ദേഹം പറഞ്ഞു.


മത വിവേചനമില്ലാതെ 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ് ആര്‍എസ്.എസ് സംസാരിക്കുന്നത്. കൂടാതെ, ഇന്ത്യയിലെ മുസ്ലീങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ നന്നായി പരിഗണിക്കുന്നുണ്ടെന്നും ഹൊസബാലെ അവകാശപ്പെട്ടു.  


'ഇപ്പോഴത്തെ സാഹചര്യം സമൂഹവും സര്‍ക്കാരും ഒരുമിച്ച്‌ നേരിടണം. കൊറോണാനന്തര ലോകത്തും നമ്മള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. ഭാഷ, മതം, ദേശീയത, വിദ്യാഭ്യാസം, വംശം, സമൂഹം എന്നിവയൊന്നും പരിഗണിക്കാതെ കൊറോണ വൈറസ് എല്ലാവരുടെയും പൊതു ശത്രുവാണ്. ഇതിനെതിരായ പോരാട്ടത്തിലും വിവേചനമുണ്ടാകരുത്, അദ്ദേഹം പറഞ്ഞു.


കേന്ദ്ര സര്‍ക്കാര്‍ ആരോടും വിവേചനം കാണിക്കുന്നില്ല. ജന്‍ധന്‍, ഉജ്വല്‍ തുടങ്ങിയ പദ്ധതികള്‍ മുസ്ലീങ്ങള്‍ക്കിടയിലെ ഏറ്റവും ദരിദ്രരില്‍ വരെ എത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലും ബീഹാറിലും ധാരാളം മുസ്ലീങ്ങള്‍ക്ക് ഈ പദ്ധതികളില്‍ നിന്ന് പ്രയോജനം ലഭിച്ചു.  കൊറോണ സമയത്ത് ഹിന്ദു സമൂഹം നടത്തിയ സേവനങ്ങള്‍ മുസ്ലിങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിന്‍റെ തെളിവാണ് എന്നും അദ്ദേഹം പറഞ്ഞു.