കൊറോണ ചികിത്സയിലിരുന്ന തിരുപ്പതി എംപി അന്തരിച്ചു
കൊറോണ ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് 15 ദിവസം മുന്‍പാണ് ദുര്‍ഗ പ്രസാദ് റാവുവിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൈദരാബാദ്: കൊറോണ (Covid19) രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തിരുപ്പതി എംപി ബല്ലി ദുര്‍ഗ പ്രസാദ് റാവു (Balli Durga Prasad Rao) അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Also read: പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്
കൊറോണ ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് 15 ദിവസം മുന്‍പാണ് ദുര്‍ഗ പ്രസാദ് റാവുവിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുഡുര്‍ ജില്ലയില്‍ നിന്നുള്ള നേതാവായിരുന്നു ദുര്‍ഗ പ്രസാദ് റാവു. നാല് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല 1996-98 ല്‍ പ്രാഥമിക വിദ്യാഭ്യാസവകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
Also read:Oommen Chandy@50: ചോദ്യം ചോദിച്ച് മോഹൻലാൽ, വിയോജിപ്പ് അറിയിച്ച് മമ്മൂട്ടി
തിരുപ്പതിയില്‍ നിന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റിലാണ് ദുര്‍ഗ പ്രസാദ് റാവു എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുര്‍ഗപ്രസാദ് റാവുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.