ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഡല്‍ഹി പോലിസിനെ തീസ് ഹസാരി കോടതി  അതിരൂക്ഷമായ ഭാഷയിലാണ്  വിമര്‍ശിച്ചത്.പ്രതിഷേധിക്കുക എന്നത് ഭരണഘടനാ പരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജമാ മസ്ജിദിന് സമീപം ഡിസംബര്‍ 21 ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റിലായത്.


പ്രതിഷേധം നടന്ന ജുമാ മസ്ജിദ് പക്കിസ്ഥാനിലാണെന്ന രീതിയിലാണ് പോലീസ് പെരുമാറുന്നത്.പാക്കിസ്ഥാനിലാണെങ്കില്‍ പോലും അവിടെ പോകാം,പ്രതിഷേധിക്കാം,പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ജസ്റ്റിസ് കാമിനി ലാവു പറഞ്ഞു.


ജുമാ മസ്ജിദില്‍ പ്രതിഷേധിച്ചതില്‍ എന്താണ് തെറ്റ്?ജുമാ മസ്ജിദ് എന്താ പാകിസ്ഥാനിലാണോ അവിടെ പ്രതിഷേധിക്കാതിരിക്കാന്‍ ? ഡല്‍ഹി പോലീസ് സംസാരിക്കുന്നത് കേട്ടാല്‍ തോന്നും ജുമാ മസ്ജിദ് പാക്കിസ്ഥാനിലാണെന്ന് കോടതി പറഞ്ഞു.പ്രതിഷേധിക്കുക എന്നത് ഒരാളുടെ ഭരണഘടനാ പരമായ അവകാശമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.


പ്രതിഷേധത്തിന് അനുമതി വാങ്ങണമെന്ന പബ്ലിക്‌ പ്രോസിക്യൂട്ടറുടെ വാദത്തെ വിമര്‍ശിച്ച കോടതി എന്ത് അനുമതിയെന്നും ചോദിച്ചു?സെക്ഷന്‍ 144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി പറഞ്ഞകാര്യവും കോടതി ചൂണ്ടിക്കാട്ടി.


നിരവധിയാളുകളെ കണ്ടിട്ടുണ്ട്,വിവിധ പ്രതിഷേധങ്ങളും,എന്തിന് പാര്‍ലമെന്റിന് പുറത്ത് വരെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്.അവരില്‍ ചിലര്‍ ഇന്ന് മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രി മാരുമാണ് കോടതി വിശദീകരിച്ചു.